Categories
headlines

ആള്‍ ആപ്പ് നടുവണ്ണൂരില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

നടുവണ്ണൂര്‍: നാടിന്റെ ഡിജിറ്റല്‍ ഭൂപടം ഒരുക്കുന്ന ആള്‍ ആപ്പിലേക്കുള്ള രജിസ്‌ട്രേഷന്‍ നടുവണ്ണൂരില്‍ ആരംഭിച്ചു.


എല്ലാമുണ്ട് എല്ലാവരും ഉണ്ട് എന്ന പരസ്യവാചകത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഓരോ പ്രദേശത്തെയും എല്ലാവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടെയും തൊഴിലാളി കളുടെയും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെയും വിവരങ്ങളും വിരല്‍ത്തുമ്പിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആള്‍ ആപ്പിന്റെ രജിസ്‌ട്രേഷന്‍ നടത്തുന്നത്.

ഏതൊരാള്‍ക്കും അതാത് പ്രദേശത്ത് നിന്ന് തങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാവും.


കര്‍ഷക തൊഴിലാളികള്‍ മുതല്‍ എഞ്ചിനിയര്‍മാര്‍, ഡോക്ടര്‍മാര്‍ വരെ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന വരെയും നാട്ടിന്‍ പുറങ്ങളിലെ ചെറു കച്ചവടക്കാര്‍ മുതല്‍ പട്ടണങ്ങളിലെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വരെയും അംഗനവാി ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങി എല്ലാം ഇതിലൂടെ സാധാരക്കാര്‍ക്ക് പോലും കണ്ടെത്താന്‍ കഴിയുന്നു.

കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്‍ കിഴില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ട്രൂവിഷന്‍ ഡിജിറ്റല്‍ മീഡിയ എല്‍എല്‍പി കമ്പനിയാണ് ആള്‍ആപ്പിന് രൂപം നല്‍കിയിട്ടുള്ളത്.


ഓരോ ഗ്രാമപഞ്ചായത്തുകളിലെയും മുഴുവന്‍ വാര്‍ഡുകളിലെയും സ്ഥാപനങ്ങളെയും തൊഴിലാളികളെയും സാമൂഹ്യ പൊതു പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചുള്ള ഈ ആപ്ലിക്കേഷനിലേക്കുള്ള രജിസ്‌ട്രേഷന്റെ നടുവണ്ണൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ദേവരാജ് കന്നാട്ടി അധ്യക്ഷത വഹിച്ചു. സീനിയര്‍ കോഡിനേറ്റര്‍ ഇ.പി. സജീവന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ആള്‍ആപ്പില്‍ രജിസ്റ്റര്‍ ചെയ്തു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി. സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്തംഗം സോമന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് ട്രഷറര്‍ ഉമ്മര്‍ തമന്ന, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ചന്ദ്രന്‍ മലബാര്‍, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ബിന്ദു കുട്ടിക്കണ്ടിയില്‍, പ്രസ്‌ക്ലബ്ബ് പ്രതിനിധി കെ.ടി.കെ. റഷീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അസി. മാനേജര്‍ കെ. തസ്‌നി, ഹഷ്മിദ ഖാലിദ്, കെ.പി. ബിജിന, കെ. റുമാന എന്നിവര്‍ സംബന്ധിച്ചു.
ആള്‍ആപ്പ് ഏരിയ മാനേജര്‍ ഷിജു.കെ.ദാസ് സ്വാഗതം പറഞ്ഞ ചടങ്ങിന് അമല്‍ വിജയന്‍ നന്ദിയും പറഞ്ഞു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP