പേരാമ്പ്ര കണ്ണിപൊയില്‍ കന്റെയിന്‍മെന്റ് സോണ്‍

By | Sunday August 9th, 2020

SHARE NEWS

 

പേരാമ്പ്ര (2020 Aug 09): ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 2 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 ലെ കണ്ണിപൊയില്‍ പ്രദേശം കന്റെയിന്‍മെന്റ് സോണായി ജില്ല കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

പേരാമ്പ്ര പട്ടണവും വാര്‍ഡ് 12, വാര്‍ഡ് 6 ല്‍ ബൈപ്പാസ് ഭാഗം, വാര്‍ഡ് 2 ല്‍ ചേനായിഭാഗം എന്നിവ നിലവില്‍ കന്റെയിന്‍മെന്റ് സോണുകളാണ്.

പേരാമ്പ്രയില്‍ ഇന്ന് പുതുതായി 8 പേര്‍ക്ക് കൂടി േകാവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തില്‍ നിലവിലെ രോഗികളുടെ എണ്ണം 14 ആയി.

കഴിഞ്ഞ ദിവസം ഉറവിടമറിയാതെ ഒരു വീട്ടിലെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും സഹകരണ ആശുപത്രി ജിവനക്കാരനും കോവിഡ് സ്ഥിരീകരിച്ച 12 ാം വര്‍ഡില്‍ ഇന്ന് 5 പേര്‍ക്ക് കൂടി പരിശോധന ഫലം പോസിറ്റീവായിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ വാര്‍ഡ് 12 ല്‍ 5 പേര്‍, വാര്‍ഡ് 1 ല്‍ ഒരാള്‍, വാര്‍ഡ് 7 ല്‍ 2 പേര്‍. 7 പേര്‍ക്ക് സമ്പര്‍ക്കം വഴിയും ഒരാള്‍ അന്യസംസ്ഥാനത്ത് നിന്ന് വന്നയാളുമാണ്.

ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 2 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വാര്‍ഡ് 7 ലെ കണ്ണിപൊയില്‍ പ്രദേശം കന്റെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

The District Collector has issued an order declaring Kannipoyil area in Perambra Grama Panchayat Ward 7 as a Containment Zone for Kovid positive for 2 persons including a health worker.

The town of Perambra and the bypass section in Ward 12, Ward 6 and the Chennai section in Ward 2 are currently cantonment zones.

Kovid confirmed 19 positive positives for 8 new people in Perambra today. With this, the number of patients in the panchayat has increased to 14.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read