പേരാമ്പ്ര : ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കെഇടി എമര്‍ജന്‍സി ടീം കേരളയുടെ ജില്ലാ സമ്മേളനം 17 ന് പേരാമ്പ്ര റീജ്യണല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ആരംഭിക്കും.

വിദേശത്ത് നിന്ന് മരിച്ച ജീവകാരുണ്യ പ്രവര്ത്തകന് ജിതിന് ചന്ദ്രന്റെ അച്ഛന് രാമചന്ദ്രന് രാവിലെ 9.30 ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
കോവിഡ്, പ്രകൃതി ദുരന്തം, പ്രതിരോധ പ്രവര്‍ത്തനം എന്നിവയില്‍ പങ്കാളികളായ വളന്റിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
തുടര്‍ന്ന് കനകദാസ് തുറയൂര്‍, മെയ്ത്ര ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിന് ന്യൂറോ ടീം എന്നിവര്‍ ഫസ്റ്റ് എയ്ഡ് മോട്ടിവേഷന്‍ ക്ലാസെടുക്കും.
പകല്‍ 2 ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അന്‍സാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 3 മേഖല കമ്മിറ്റികള്‍ക്ക് കീഴിലുള്ള യൂണിറ്റ് കമ്മിറ്റികളില്‍ നിന്നുള്ള അറുപതോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്ക് ട്രോമകെയറില്‍ പരിശീലനം നല്‍കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ സന്തോഷ്, ജില്ലാ സെക്രട്ടറി നബീല്‍ ഇബ്രാഹിം, കെ.എം സജിന്‍, യു.എസ് വിഷ്ണു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
News from our Regional Network
RELATED NEWS
