പേരാമ്പ്രയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നാളെ

By | Monday September 28th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 28) : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുേന്നാടിയായി കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ആരംഭിച്ചു. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് സപ്തംബര്‍ 28 മുതല്‍ 5 വരെ തിയ്യതികളിലായാണ് നടക്കുന്നത്.

ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ല പഞ്ചായത്തിന്റെയും നറുക്കെടുപ്പ് ഒക്‌ടോബര്‍ 5 നാണ് നടത്തുക. പേരാമ്പ്ര നിയോജക മണ്ഡത്തില്‍ ഉള്‍പ്പെടുന്ന അരിക്കുളം ഒഴികെയുള്ള ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നാളെയും അരിക്കുളത്തെത് ഒക്‌ടോബര്‍ ഒന്നിനും നടക്കും. ഇന്ന് വടകര താലൂക്കിലെ ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളുടെ നറുക്കെടുപ്പ് ആരംഭിച്ചു കഴിഞ്ഞു.

സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തീയതി, തദ്ദേശ സ്ഥാപനം, സമയം എന്ന ക്രമത്തില്‍

സെപ്തംബര്‍ 28 ന് അഴിയൂര്‍ (രാവിലെ 10 മുതല്‍ 10.15 വരെ), ചോറോട് (10.15 -10.30), ഏറാമല (10.30 -10.45), ഒഞ്ചിയം (10.45 – 11), ചെക്യാട് (11 – 11.15), പുറമേരി (11.30 – 11.45), തൂണേരി (11.45 – 12), വളയം (12 – 12.15), വാണിമേല്‍ (12.15 – 12.30), എടച്ചേരി (12.30 – 12.45), നാദാപുരം (12.45 – 1), കുന്നുമ്മല്‍ (2 – 2.15), വേളം (2.15 – 2.30), കായക്കൊടി (2.30 – 2.45), കാവിലുംപാറ (2.45 – 3), കുറ്റ്യാടി (3 – 3.15), മരുതോങ്കര (3.15 – 3.30), നരിപ്പറ്റ (3.30 – 3.45).

സെപ്തംബര്‍ 29 ന് ആയഞ്ചേരി (10 മുതല്‍ 10.15), വില്ല്യാപ്പള്ളി (10.15 – 10.30), മണിയൂര്‍ (10.30 – 10.45), തിരുവള്ളൂര്‍ (10.45 – 11), തുറയൂര്‍ (11 – 11.15), കീഴരിയൂര്‍ (11.30 – 11.45), തിക്കോടി (11.45-12), മേപ്പയ്യൂര്‍ (12-12.15), ചെറുവണ്ണൂര്‍ (12.15-12.30), നൊച്ചാട് (12.30-12.45), ചങ്ങരോത്ത് (12.45-1), കായണ്ണ (2-2.15), കൂത്താളി (2.15-2.30), പേരാമ്പ്ര (2.30-2.45), ചക്കിട്ടപ്പാറ (2.45-3)

സെപ്തംബര്‍ 30 ന് ബാലുശ്ശേരി (10 മുതല്‍ 10.15), നടുവണ്ണൂര്‍ (10.15-10.30), കോട്ടൂര്‍ (10.30-10.45), ഉള്ള്യേരി (10.45-11), ഉണ്ണികുളം (11-11.15), പനങ്ങാട് (11.30-11.45), കൂരാച്ചുണ്ട് (11.45-12), കക്കോടി (12-12.15), ചേളന്നൂര്‍ (12.15-12.30), കാക്കൂര്‍ (12.30-12.45), നന്മണ്ട (12.45-1), നരിക്കുനി (2-2.15), തലക്കുളത്തൂര്‍ (2.15-2.30), തിരുവമ്പാടി (2.30-2.45), കൂടരഞ്ഞി (2.45-3), കിഴക്കോത്ത് (3-3.15), മടവൂര്‍ (3.15-3.30), പുതുപ്പാടി (3.45-4.00), താമരശ്ശേരി (4 – 4.15), ഓമശ്ശേരി (4.15-4.30), കട്ടിപ്പാറ (4.30 -4.45), കോടഞ്ചേരി (4.45-5).

ഒക്ടോബര്‍ ഒന്നിന് ചേമഞ്ചേരി (10 മുതല്‍ 10.15 വരെ), അരിക്കുളം (10.15-10.30), മൂടാടി (10.30-10.45), ചെങ്ങോട്ടുകാവ് (10.45-11), അത്തോളി (11-11.15), കൊടിയത്തൂര്‍ (11.30-11.45), കുരുവട്ടൂര്‍ (11.45-12), മാവൂര്‍ (12-12.15), കാരശ്ശേരി (12.15-12.30), കുന്ദമംഗലം (12.30-12.45), ചാത്തമംഗലം (12.45-1), പെരുവയല്‍ (2-2.15), പെരുമണ്ണ (2.15-2.30), കടലുണ്ടി (2.30-2.45), ഒളവണ്ണ (2.45-3).

ഒക്ടോബര്‍ അഞ്ചിന് ബ്ലോക്ക് പഞ്ചായത്ത് -വടകര (10 മുതല്‍ 10.15 വരെ), തൂണേരി (10.15-10.30), കുന്നുമ്മല്‍ (10.30-10.45), തോടന്നൂര്‍ (10.45-11), മേലടി (11-11.15), പേരാമ്പ്ര (11.30-11.45), ബാലുശ്ശേരി (11.45-12), പന്തലായനി (12-12.15), ചേളന്നൂര്‍ (12.15-12.30), കുന്ദമംഗലം (12.30-12.45), കൊടുവള്ളി (12.45-1), കോഴിക്കോട് (2-2.15). കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒക്ടോബര്‍ അഞ്ചിന് നാല് മണിക്ക്.

The draw for the reserved wards of the local bodies in Kozhikode district has started ahead of the elections to the local bodies. The draw for the reserved wards will be held from September 28 to 5.

The draw for block panchayats and district panchayats will be held on October 5. The draw for the reservation wards of all the Grama Panchayats except Arikkulam in Perambra constituency will be held tomorrow and October 1 in Arikkulam. The draw of wards of Grama Panchayats in Vadakara Taluk has started today.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read