Categories
headlines

ആന ബൈക്ക് നശിപ്പിച്ചു; തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റില്‍ ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികള്‍ കാട്ടാനയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്.


കാലത്ത് ടാപ്പിംഗിനായി എത്തിയ തൊഴിലാളികള്‍ക്ക് നേരെയാണ് കാട്ടാന അക്രത്തിന് തിരിഞ്ഞത്. ജോലിക്കായ് പോകുമ്പോള്‍ ആനയുടെ മുന്നില്‍ നിന്ന് തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഇവര്‍ യാത്ര ചെയ്ത ബൈക്ക് ആന നശിപ്പിച്ചു. മുഞ്ഞോറമലയില്‍ സുധീഷും മറ്റുരണ്ടുപേരും കൂടി എസ്റ്റേറ്റിനുള്ളിലെ റോഡിലൂടെ ബൈക്കില്‍ പോകുമ്പോഴാണ് റോഡില്‍ ആനയുണ്ടായിരുന്നത്. പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം.


ബൈക്ക് റോഡിലിട്ട് എല്ലാവരും ഒടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് ആന ബൈക്കിന് നേരെ തിരിഞ്ഞതും നാശം വരുത്തിയതും.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

RELATED NEWS


NEWS ROUND UP