അടിയന്തിരാവസ്ഥ വിരുദ്ധ പേരാളിയെ ആദരിച്ചു

By | Thursday June 25th, 2020

SHARE NEWS

പേരാമ്പ്ര (June 25): അടിയന്തിരാവസ്ഥയുടെ നാല്‍പ്പത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് അടിയന്തിരാവസ്ഥ വിരുദ്ധ പേരാളിയെ ആദരിച്ചു.

അടിയന്തിരാവസ്ഥയ്‌ക്കെതിരെ സമരം നയിച്ചതിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കുകയും, ക്രൂരമായ ലോക്കപ്പ് മര്‍ദ്ധനത്തിന് ഇരയാവുകയും ചെയ്ത ചാലില്‍ ശ്രിധരക്കുറുപ്പിനെയാണ് ചെറുവണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ആദരിച്ചത്.

ജനസംഘം സംസ്ഥാന സമിതി അംഗമായിരുന്നു. ലോക്‌സങ്കര്‍ഷ സമിതിയുടെ ആഹ്വാനമനുസരിച്ചായിരുന്നു അന്നത്തെ സമരങ്ങള്‍. ബിജെപി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജിഷ്, കെ.എം. കുഞ്ഞിക്കണാരന്‍, ടി.എം. ഹരിദാസന്‍, പറമ്പത്ത് നാരായണന്‍, പി.കെ. ലിധിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

The Emergency Anti-Emergency Parade was honored on the fortieth anniversary of the Emergency. In Cheruvannur, BJP activists honored Chail Sridhara Kurup, who was jailed for fighting a state of emergency and suffered a brutal lock-up.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read