Categories
headlines

ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചദിന ശില്പശാല; സ്വാഗത സംഘം രൂപവത്ക്കരിച്ചു

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ നരേന്ദ്രദേവ് കോളനിയിലെയും പരിസര പ്രദേശങ്ങളിലെയും ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചദിന ശില്പശാല നടത്തുന്നു.


ഗോത്രവര്‍ഗ്ഗ മേഖലയിലെ പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളുടെ പഠന പിന്തുണാര്‍ത്ഥമാണ് പേരാമ്പ്ര ബിആര്‍സിയുടെ നേതൃത്വത്തില്‍ കലക്ടീവ് ഫാം ജിയുപി സ്‌കൂളില്‍ പഞ്ചദിന നാട്ടരങ്ങ് ശില്പശാല സംഘടിപ്പിക്കുന്നത്.

ജനുവരി 25 മുതല്‍ 29 വരെ നീണ്ടു നില്‍ക്കുന്ന നാട്ടരങ്ങിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപവത്ക്കരിച്ചു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു.


ചടങ്ങില്‍ പേരാമ്പ്ര ബിപിസി വി.പി. നിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ വി.എ. ശ്രീജിത്ത്, കെ. സത്യന്‍, എം.കെ. മുഹമ്മദ് അഷറഫ്, സുരേന്ദ്രന്‍ പുത്തഞ്ചേരി, അരുണ്‍കുമാര്‍, വി. സുരാജ് എന്നിവര്‍ സംസാരിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP