ചെമ്പനോടയില്‍ പുലിയെ പിടിക്കാന്‍ വനംവകുപ്പ് കൂടും ക്യാമറയും സ്ഥാപിച്ചു

By | Saturday June 6th, 2020

SHARE NEWS

 

പേരാമ്പ്ര (June 6): കഴിഞ്ഞ ദിവസങ്ങളില്‍ പുലി ആടുകളെ കൊന്ന ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയില്‍ പുലിയെ
പിടിക്കാന്‍ വനംവകുപ്പ് കൂടും ക്യാമറയും സ്ഥാപിച്ചു. ചെമ്പനോട ആലമ്പാറയില്‍ കഴിഞ്ഞ ദിവസം വടക്കേക്കര റെജിയുടെ ആടിനെ പുലി കടിച്ച് കൊന്നതിന് സമ്പം വനമത്താട് ചേര്‍ന്ന കുരിശുമലയിലാണ് കൂട് സ്ഥാപിച്ചത്.

വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന ഇരുമ്പ് കൂട് വനം വകുപ്പിലെ റാപ്പിഡ് റസ്‌പേപോണ്‍സ് ടീം നേതൃത്വത്തില്‍ ശനിയാഴ്ച ചുലര്‍ച്ചെ 2 മണിയോടെയാണ് കൂട് സ്്ഥാപിച്ചത്.

പ്രദേശത്ത് മൂന്നിടങ്ങളില്‍ നിരീക്ഷണ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. 40 ഓളം വനപാലകരെയും പ്രദേശത്ത് പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. ഷാജിവിന്റെ നേതൃത്വത്തിലാണ് കൂടും ക്യാമറയും സ്ഥാപിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി പുത്തരിപ്പാറ തേരകത്തിങ്കല്‍ ചാക്കോയുടെ വീട്ടില്‍ കൂട്ടില്‍ കെട്ടിയിട്ട നാല് ആടുകളെയും വെള്ളിയാഴ്ച വടക്കേക്കര റെജിയുടെ ആടിനെയും പുലി കടിച്ച് കൊന്നിരുന്നു.

ചെമ്പനോടയില്‍ വന്യമൃഗശല്യം തടയാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും പുലി ഭീഷണിയുള്ള ചെമ്പനോടയില്‍ വനംവകുപ്പിന്റെ എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് പെട്രോളിംഗ് ശക്തമാക്കണമെന്ന് സംയുക്ത കര്‍ഷക സമിതി നേതാക്കളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.

എത്രയും പെട്ടെന്ന് പുലിയെ പിടികൂടി നാട്ടുകാര്‍ക്ക് സൈ്വരജീവിതം ഉറപ്പാക്കണമെന്ന് ചെമ്പനോടയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നേരില്‍കണ്ട് ആവശ്യപ്പെട്ടു. സംയുക്ത കര്‍ഷക സമിതി ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്തംഗവുമായ ജിതേഷ് മുതുകാട്,

പഞ്ചായത്തംഗങ്ങളായ ലൈസ ജോര്‍ജ്ജ്, സെമിലി സുനില്‍, കര്‍ഷക നേതാക്കളായ ജോര്‍ജ് കുംബ്‌ളാനി, രാജേഷ് തറവട്ടത്ത്, ബാബു കാഞ്ഞിരക്കാട്ട് തൊട്ടിയില്‍, മാത്യു തേരകം, ഷൈമോന്‍ വെട്ടിക്കല്‍, ജിനീഷ് കല്ലുംപുറത്ത്, പാപ്പി കെട്ടുപുര എന്നിവരാണ് പുലി അക്രമ സ്ഥലം സന്ദര്‍ശിച്ചത്.

Tiger in Chembanadora in Chakkitapara panchayat where tiger sheep have been killed
The forest department set up a camera to capture it. The nest was set up at Kurisumala, near Sampam forest, for the tiger bite of Vadakkekara Reji’s sheep at Chembanoda Alambara.

The iron horn, brought from Wayanad, was set up at around 2 am on Saturday under the leadership of the Rapid Response Team of the Forest Department.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read