Categories
headlines

കരിങ്കല്‍ മതില്‍ തകര്‍ന്ന് വീണു; രണ്ട് വീടുകള്‍ അപകട ഭീഷണിയില്‍

പേരാമ്പ്ര : കരിങ്കല്‍ മതില്‍ തകര്‍ന്ന് വീണ് വീടിന് േകടുപാട് സംഭവിച്ചു, മറ്റൊരു വീടും അപകട ഭീഷണിയില്‍. എരവട്ടൂര്‍ ഏരത്ത് മുക്ക് വടക്കേക്കണ്ടി അഷ്‌റഫിന്റെ വീടിന് മുകളിലേക്ക് സമീപത്തെ ചാലില്‍ മീത്തല്‍ ഫൈസലിന്റെ വീടിന്റെ കരിങ്കല്‍ മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു.


ചൊവ്വാഴ്ച ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയായിരുന്നു. വീടിന്റെ ചുമരിനും ജാലകത്തിനും സാരമായ പരിക്കുകളുണ്ട്. രണ്ട് വീടുകളും അപകട ഭീഷണി നിലനില്‍ക്കുകയാണ്.

രണ്ട് വീട്ടുകാരും തല്‍ക്കാലത്തേക്ക് ബന്ധു വീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തംഗവും വില്ലേജ് ഓഫീസറും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP