Categories
headlines

പ്രഗതി മഞ്ഞളിന്റെ വിളവെടുപ്പുത്സവം നടത്തി

പെരുവണ്ണാമുഴി : കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിത്തുല്പാദനത്തിനായി കൃഷി ചെയ്ത അത്യുല്‍പ്പാദന ശേഷിയുള്ള പ്രഗതി മഞ്ഞളിന്റെ വിളവെടുപ്പുത്സവം നടത്തി.


ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ വിളവെടുപ്പുത്സവം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉയര്‍ന്ന ഉത്പാദന ശേഷിയും കുര്‍കുമിന്റെ അളവും ഉള്ള ഈ ഇനം ആറു മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കും.

കെവികെയുടെ ശ്രമഫലമായി നടുവണ്ണൂര്‍, കൂരാച്ചുണ്ട് പഞ്ചായത്തുകളിലും കേരളത്തിന്റെ വിവിധ ജില്ലകളിലും ഈ ഇനത്തിന്റെ കൃഷി പ്രചാരത്തില്‍ ആയിട്ടുണ്ട്.


വൈസ്പ്രസിഡന്റ് ചിപ്പി മനോജ്, കെവികെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്‍, കെവികെ സബ്‌ജെക്റ്റ് മാറ്റര്‍
സ്‌പെഷ്യലിസ്റ്റ് ഡോ. പി.എസ് മനോജ്, ഡോ. കെ.എം പ്രകാശ്, കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കര്‍ഷകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP