വിമാനാപകടത്തില്‍ മരിച്ച ജാനകിയുടെ വീട് എം.കെ. രാഘവന്‍ സന്ദര്‍ശിച്ചു

By | Tuesday August 11th, 2020

SHARE NEWS

പേരാമ്പ്ര (2020 Aug 11): കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച നരയംകുളം കുന്നോത്ത് ജാനകിയുടെ വീട് എം. കെ. രാഘവന്‍ എംപി സന്ദര്‍ശിച്ചു. ജാനകിയുടെ മകന്‍ ജിനീഷ്, സഹോദരന്‍ ബാലന്‍ എന്നിവരോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ എംപി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ഖിഫര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. ഋഷികേശന്‍, മണ്ഡലം പ്രസിഡന്റ് കെ.കെ. അബൂബക്കര്‍ എന്നിവരും എംപിയുടെ കൂടെയുണ്ടായിരുന്നു.

പരേതനായ കുന്നോത്ത് അരുമയുടേയും കണ്ടത്തിയുടേയും മകളായ ജാനകി സ്വന്തം കുടുംബത്തെ കരകയറ്റാനായി വിദേശത്ത് ജോലിക്ക് പോയതായിരുന്നു. തിരിച്ചെത്തിയാല്‍ ക്വാറെന്റയിനില്‍ കഴിയാനുള്ള ഒരുക്കങ്ങളെല്ലാം ഇവരുടെ മകനും ബന്ധുക്കളും ചെയ്തിരുന്നു.

എന്നാല്‍ ആരേയും ബുദ്ധിമുട്ടിക്കാതെ ഒരു സമ്പര്‍ക്ക വിലക്കും ബാധകമല്ലാത്ത ലോകത്തേക്ക് ജാനകി യാത്രയായി. ചെറുപ്പ കാലം മുതല്‍ തന്നെ കുടുംബത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയായിരുന്നു അവര്‍.

റോഡ് പ്രവൃത്തി, കോണ്‍ക്രീറ്റ് പണി തുടങ്ങിയ എല്ലാ കൂലിവേലകള്‍ക്കും പോയാണ് അവര്‍ കുടുംബം പുലര്‍ത്തിയത്. നാട്ടുകാര്‍ക്കും വലിയ ഉപകാരിയായിരുന്നു.

വീടുകളില്‍ എന്ത് വിശേഷമുണ്ടെങ്കിലും അവിടെ എത്തി തന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായവും ജാനകി നല്‍കും. അതുകൊണ്ടു തന്നെ നാടിന് ഈ വിയോഗം വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.

The house of Narayankulam Kunnoth Janaki who died in the Karipur plane crash. K. Raghavan MP visited. After asking Janaki’s son Jinesh and brother Balan, the MP offered all possible help.

Janaki, the daughter of the late Kunnoth Aruma and Kandathi, had gone abroad to work to support her family. Her son and relatives had made all the arrangements to stay in Quarantine when she returned.

But without bothering anyone, Janaki set out on a journey to a world where no contact ban applies. From a young age, she worked hard for her family.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read