Categories
headlines

പെരുവണ്ണാമൂഴിയിലെ കൂട് മത്സ്യക്കൃഷി ഉദ്ഘാടനം നാളെ

പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി ഡാം റിസര്‍വോയറിലെ കൂട് മത്സ്യക്കൃഷിയുടെ ഉദ്ഘാടനം നാളെ. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി റിസര്‍വോയറില്‍ 4.10 കോടി ചെലവിലാണ് കൂട് മത്സ്യകൃഷി നടപ്പാക്കുന്നത്.


ശുദ്ധജല മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതും പ്രദേശവാസികള്‍ക്ക് തൊഴിലവസരം നല്‍കുന്നതുമാണ് പദ്ധതി. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ച് പെരുവണ്ണാമൂഴി പട്ടികജാതി, പട്ടികവര്‍ഗ മത്സ്യതൊഴിലാളി ക്ഷേമസഹകരണസംഘമാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജലസേചന വിഭാഗത്തിന്റെ അനുമതിയോടെ റിസര്‍വോയറിന്റെ ഭാഗമായ മുതുകാട് ഭാഗത്ത് എസ്റ്റേറ്റ് മുക്കിന് സമീപത്താണ് മത്സ്യകൃഷി നടത്തുന്നത്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഏജന്‍സി ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള എന്ന വിഭാഗമാണ് നിര്‍വഹണ മേല്‍നോട്ടം വഹിക്കുന്നത്.


തുറസ്സായ ജലാശയങ്ങളില്‍ നിയന്ത്രിത ചുറ്റുപാടില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പ്രത്യേകം തീറ്റ നല്‍കി വളര്‍ത്തുന്ന രീതിയാണ് കൂട് മത്സ്യക്കൃഷി. മത്സ്യങ്ങളെ വളര്‍ച്ചയ്ക്ക് ആനുപാതികമായി തരം തിരിച്ച് വളര്‍ത്തുന്നതുകൊണ്ട് പിടിച്ചെടുക്കാന്‍ എളുപ്പവുമാണ്.

കായലുകള്‍, പുഴകള്‍, വലിയ പൊക്കാളിപ്പാടങ്ങള്‍, ചെമ്മീന്‍ കെട്ടുകള്‍, കുളങ്ങള്‍, പാറമടകള്‍, മത്സ്യംപിടിക്കാന്‍ ബുദ്ധിമുട്ടുള്ള ആഴമേറിയ ജലാശയങ്ങള്‍ എന്നിവയിലും കൂട് മത്സ്യക്കൃഷി നടത്താം.
കൂട് മത്സ്യക്കൃഷിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിക്കും. പരിപാടി മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.


എംപി കെ. മുരളീധരന്‍ മുഖ്യാതിഥി ആയിരിക്കും. തൊഴിലാളികള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണം എംഎല്‍എ പുരുഷന്‍ കടലുണ്ടി നിര്‍വഹിക്കും.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP