പേരാമ്പ്ര : പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന് കെട്ടിടോദ്ഘാടനം ഇന്ന് നടക്കും.

അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള മലബാര്‍ വന്യജീവി സങ്കേതവും പശ്ചിമഘട്ടത്തിലെ മറ്റ് അതിലോല പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള വനഭൂവിഭാഗങ്ങള്.
പ്രസ്തുത വനഭൂമികളും അതുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകളും വന്യജീവി സമ്പത്തും കാര്യക്ഷമമായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന് രൂപീകരിച്ചത്.
വൈകിട്ട് 4 ന് വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഫോറസ്റ്റ് സ്റ്റേഷന് കെട്ടിടോദ്ഘാടനം നിര്‍വഹിക്കും.
മന്ത്രി ടി.പി രാമകൃഷ്ണന് അധ്യക്ഷത വഹിക്കും. വടകര എംപി കെ. മുരളീധരന് മുഖ്യാതിഥി ആയിരിക്കും.

കോഴിക്കോട് എപിസിസിഎഫ്, എഫ്എല്‍ആര്‍ ഡി. ജയപ്രസാദ് ഐഎഫ്എസ്, കോഴിക്കോട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജന് ഐഎഫ്എസ്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എ ജോസുകുട്ടി, എം.എം പ്രദീപന് എന്നിവര്‍ സംസാരിക്കും.
ഉത്തരമേഖല ചീഫ് ഫോറസ്്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ വിനോദ് കുമാര്‍ ഐഎഫ്എസ് സ്വാഗതവും കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം. രാജീവന് നന്ദിയും പറയും.
News from our Regional Network
RELATED NEWS
