ലോക്ഡൗണില്‍ വാടക ഇളവ് നല്‍കിയ കെട്ടിട ഉടമകള്‍ക്ക് നികുതി ഇളവ് നല്‍കണം ബില്‍ഡിംഗ് ഓണേര്‍സ് അസോസിയേഷന്‍

By | Friday August 7th, 2020

SHARE NEWS

പേരാമ്പ്ര(2020 July 07):ലോക്ഡൗണ്‍ കാലത്ത് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനമാനിച്ച് കെട്ടിട വാടകയില്‍ ഇളവുനല്‍കിയ ഉടമകള്‍ക്ക് കെട്ടിട നികുതിയില്‍ ഇളവ് നല്‍കണമെന്ന് കേരള ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കെട്ടിടമുള്ള വസ്തുവിന്റെ റജിസ്ട്രേഷന്‍ വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉത്തരവ് റദ്ദാക്കുക, വണ്‍ടൈം ടാക്സ് 30% വര്‍ദ്ധനവ് പിന്‍വലിക്കുക, വായ്പ മൊറട്ടോറിയത്തിനു പലിശ ഒഴിവാക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

ഓണ്‍ലൈന്‍ വഴി നടത്തിയ യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് നടുക്കണ്ടി മൂസ അധ്യക്ഷം വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജമാല്‍ പള്ളില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. വി രാജീവന്‍, സി.പി. ഹമീദ്, പി. കെ. റസാഖ്, കെ.പി. രാംദാസ് , ഭാസ്‌ക്കരന്‍ വാഴയില്‍, രാധാകൃഷ്ണന്‍ നായര്‍, എം.സി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

The Kerala Building Owners Association Perambra Unit Committee has asked the government to provide building tax relief to the owners who have given concessions on building rent at the request of the Chief Minister during the lockdown.

The meeting also demanded revocation of the registration valuation certificate order of the building property, withdrawal of 30% increase in one-time tax and exemption of interest on loan moratorium.

Unit President Nadukandi Moosa presided over the online meeting. State President Jamal inaugurated the mosque. Adv. V Rajeevan, CP Hameed, PK Razak, KP Ramdas Master, Bhaskaran Vazhayil, Radhakrishnan Nair and MC Radhakrishnan spoke on the occasion.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read