Categories
headlines

ബഫര്‍ സോണ്‍: കേരള കോണ്‍ഗ്രസ് (എം) മനുഷ്യ മതില്‍ തീര്‍ത്തു

പേരാമ്പ്ര (2020 Sept 03): മലബാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റര്‍ വായു ദൂരത്തില്‍ കൃഷിക്കാരുടെയും കര്‍ഷക തൊഴിലാളികളുടെയും വീടുകളൂം പറമ്പും ഉള്‍പ്പടെ പരിസ്ഥിതി ലോല പ്രദേശമാക്കിയ കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടു കേരളാ കോണ്‍ഗ്രസ് (എം) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മനുഷ്യ മതില്‍ തീര്‍ത്തു.


ജില്ലാതല സമര പരിപാടി ചെമ്പനോടയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ പൂതക്കുഴി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് അധ്യക്ഷത വഹിച്ചു.

ജില്ല ജനറല്‍ സെക്രട്ടറിമാരായ ബേബി കാപ്പുകാട്ടില്‍, കെ.കെ നാരായണന്‍, റോയി മുരിക്കോലി, ട്രഷറര്‍ സുരേന്ദ്രന്‍ പാലേരി, മണ്ഡലം പ്രസിഡന്റ് അഡ്വ. ജെയ്‌സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


ജോര്‍ജ് പൈനാപ്പള്ളി, ജെയിംസ് കാവില്‍ പുരയിടം, തമ്പാന്‍ കാവുങ്കല്‍, മനു ഇടപ്പാടി, മത്തായി ചുണ്ടേല്‍, ജോസ് വെട്ടിക്കല്‍, വര്‍ക്കി കരിപ്പാമറ്റം എന്നിവര്‍ നേതൃത്വം നല്‍കി.

ചങ്ങരോത്ത് മണ്ഡലത്തിലെ പടത്തുകടവില്‍ നടന്ന സമര പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി ബേബി കാപ്പുകാട്ടില്‍ ഉദ്ഘാടനം ചെയ്തു. ബേബി വടക്കേപാറ അധ്യക്ഷത വഹിച്ചു.


സുരേന്ദ്രന്‍ പാലേരി, സജീഷ് കോശി, മനോജ് പാലേരി, നൈനാന്‍ പന്തിരിക്കര, ഉലഹന്നന്‍, സുരേഷ് പാലേരി എന്നിവര്‍ പ്രസംഗിച്ചു.

The Kerala Congress (M) Kozhikode District Committee has erected a human wall around the Malabar Wildlife Sanctuary demanding the cancellation of the draft notification declaring the houses and fields of farmers and agricultural workers within a kilometer airspace.

State General Secretary John Poothakuzhi inaugurated the district level agitation program at Chembanoda. District President TM Joseph presided.

District General Secretaries Baby Kappukattil, KK Narayanan, Roy Murikoli, Treasurer Surendran Paleri and Constituency President Adv. And Jason Joseph preached.

George Painappally, James Kavil Puraiyadam, Thampan Kavungal, Manu Edappadi, Mathai Chundel, Jose Vettikal and Varkey Karippamattom provided leadership.

District general secretary Baby Kappukattil inaugurated the strike at Padathukadavu in Changaroth constituency. Baby Vadakkepara presided over the function.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP