സൈനികരുടെ രക്തസാക്ഷിത്വത്തില്‍ എക്‌സ് സര്‍വ്വീസസ് ലീഗ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

By | Sunday June 21st, 2020

SHARE NEWS

പേരാമ്പ്ര (June 21): ഇന്ത്യന്‍ അതിര്‍ത്തി പ്രദേശമായ ഗല്‍വാന്‍ താഴ് വരയില്‍ ചൈന നടത്തിയ പൈശാചിക പ്രവര്‍ത്തിയില്‍ മൃത്യു വരിച്ച ധീര സൈനികരുടെ രക്തസാക്ഷിത്വത്തില്‍ കേരളാ സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് (കെ.എസ്.ഇ.എസ്.എല്‍) പാലേരി യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി.

ചൈനയുടെ പ്രകോപനപരമായ ഈ പൈശാചിക പ്രവര്‍ത്തിയില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. വീരജവാന്‍മര്‍ക്ക് മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സാമൂഹിക പ്രവര്‍ത്തകനായ പപ്പന്‍ കന്നാട്ടി ഉദ്ഘാടനം ചെയ്തു.

റിട്ട. മേജര്‍ കെ.കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. റിട്ട. ക്യാപ്റ്റന്‍ ശ്രീധരന്‍ ആയോളി, സുരേഷ് മാരാര്‍, ജവാന്‍ അബ്ദുള്ള, ഇ.കെ. ചന്ദ്രന്‍, കെ.പി. സാജുമോന്‍, എ.എം.രാജീവന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

The Kerala State Express Services League (KSESL) Paleri Unit has condoled the martyrdom of the brave soldiers who died in the gruesome act of China on the Indian border.

The meeting vehemently protested against China’s provocative and diabolical act. He paid homage to Veerajavanmar by candlelight.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read