Categories
headlines

മിനി എംസിഎഫ് സ്ഥാപിച്ചതിലെ അഴിമതി അന്വേഷിക്കണം; എല്‍ഡിഎഫ്

പേരാമ്പ്ര (2020 Oct 28): ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ശുചിത്വ പരിപാലനത്തിന്റെ ഭാഗമായി മിനി എംസിഎഫുകള്‍ സ്ഥാപിച്ചതിലുള്ള അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ധര്‍ണ്ണ നടത്തി.


മിനി എംസിഎഫിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എല്‍ഡിഎഫ് ചങ്ങരോത്ത് പഞ്ചായത്തു കമ്മറ്റി ആവശ്യപ്പെട്ടു.

കടിയങ്ങാട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ സമരം എന്‍സിപി സംസ്ഥാന കമ്മറ്റി അംഗം കിഴക്കയില്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. എം. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു.


പി.ടി. സുരേന്ദ്രന്‍, കെ.ജി. രാമനാരായണന്‍, കെ.കെ. ഭാസ്‌കരന്‍, ടി.ടി. കുഞ്ഞമ്മത്, സി.കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

The LDF held a dharna demanding an inquiry into the corruption in the installation of mini MCFs as part of sanitation at various centers in Changaroth Grama Panchayat.


The LDF Changarote Panchayat Committee said that there was massive corruption in the construction of the mini MCF and demanded a thorough investigation and action against the culprits.

Balan inaugurated the dharna agitation in front of Katiyangad Changaroth Grama Panchayat office by NCP state committee member East. M. Viswanathan presided over the function.

P.T. Surendran, K.G. Ramanarayanan, K.K. Bhaskaran, T.T. Kunhammath, C.K. Narayanan also spoke.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live