പേരാമ്പ്ര : യുഡിഎഫിന്റെ കുത്തകയായ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ ഭരണം പിടിച്ച് ഇടതുമുന്നണി.

മാറണം ചങ്ങരോത്ത് എന്ന മുദ്രാവക്യവുമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ മുന്നണിക്കൊപ്പം പഞ്ചായത്തിലെ ജനങ്ങള്‍ നിന്നതോടെ യുഡിഎഫിന്റെ വര്‍ഷങ്ങളായുള്ള തുടര്‍ ഭരണത്തിന് തടയിടാന്‍ ഇടത് ക്യാമ്പിനായി.
ഇടതു മുന്നണിയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളും എതിര് മുന്നണിയിലെ പാര്‍ട്ടികളും നേതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങളും ഇടത് വിജയത്തിന് ആക്കം കൂട്ടി. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ശക്തിയുള്ള പഞ്ചായത്തുകളിലൊന്നാണ് ചങ്ങരോത്ത്.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ഇടതു മുന്നണി 2015 ല്‍ നല്ല മുന്നേറ്റം നടത്തിയിരുന്നു. ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയുണ്ടായിട്ടും യുഡിഎഫിന് തങ്ങളുടെ കോട്ട കാക്കാന്‍ കഴിഞ്ഞില്ല.
ചങ്ങരോത്ത് വിജയികള്‍. വാര്‍ഡ് 1 കെ.എം അഭിജിത്ത് (യുഡിഎഫ് സ്വ, 1021), 2 . കെ.എം ഫാത്തിമ (വെല്‍ഫെയര്‍ 449), 3. എം.വി ജാനു (എല്‍ഡിഎഫ് 60), 4. വി.കെ.റീന (എല്‍ഡിഎഫ് 48), 5. എം. അരവിന്ദാക്ഷന് (എല്‍ഡിഎഫ് 27).

6. ഉണ്ണി വേങ്ങേരി (എല്‍ഡിഎഫ് 188). 7. ടി.കെ. ശൈലജ (എല്‍ഡിഎഫ് 55), 8. പി.കെ. പ്രകാശിനി (എല്‍ഡിഎഫ് 31), 9. കെ.ടി. മൊയ്തീന് (യുഡിഎഫ് 310), 10. വടക്കേ കോവുമ്മല്‍ ഗീത (യുഡിഎഫ് 103), 11. പാളയാട്ട് ബഷീര്‍ (യുഡിഎഫ് 157), 12. കെ. മുബഷിറ (യുഡിഎഫ് 390), 13.
സുമതി വാഴയില്‍ (എല്‍ഡിഎഫ് സ്വ 121), 14. കെ.എം. ഇസ്മായില്‍ (യുഡിഎഫ് 266), 15: കെ.ആര് ആതിര (എല്‍ഡിഎഫ് 175), 16. എന്‍ പി. സത്യവതി (എല്‍ഡിഎഫ് 211), 17. കെ.വി. അശോകന് (എല്‍ഡിഎഫ് 152), 18. അബ്ദുല്ല സല്മാന് വെല്‍ 48, 19. ഇ.ടി. സരീഷ് (യുഡിഎഫ് 85).
News from our Regional Network
RELATED NEWS
