ഇന്ധന വിലവര്‍ധനവ് ലോക് താന്ത്രിക് ജനതാദള്‍ പ്രതിഷേധ ധര്‍ണ നടത്തി

By | Sunday June 28th, 2020

SHARE NEWS

പേരാമ്പ്ര (June 28): ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കുക, ഭരണഘടനാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോക് താന്ത്രിക് ജനതാദള്‍ ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തിരിക്കര, ജാനകി വയല്‍ എന്നീ സ്ഥലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തി.

മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ സാമ്പത്തീക നയങ്ങളുടെ ഉത്തമോദാഹരണങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുമ്പോള്‍ ഇവിടെ എണ്ണക്കമ്പനികള്‍ അടിക്കടി വില കൂട്ടിക്കൊണ്ടിരിക്കുന്നത്.

ജാനകി വയലില്‍ നടന്ന പന്തം കൊളുത്തി പ്രതിഷേധ സമരം എല്‍ജെഡി ജില്ലാക്കമ്മറ്റി അംഗം കെ.ജി. രാമനാരായണന്‍ ഉദ്ഘടനം ചെയ്തു. പന്തിരിക്കരയില്‍ നടന്ന സമരം എല്‍ജെഡി മണ്ഡലം സെക്രടറി സി.ഡി പ്രകാശ് ഉദ്ഘാടനം ചെയ്തു.

യുവ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി. സന്തോഷ്, എന്‍.പി. ബാലന്‍, പി.സി. സതീഷ്, ടി. ശങ്കരന്‍ നായര്‍, പി. ഗിരീഷ്, ഇ.കെ. അനൂപ് , കെ. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

The Lok Tantrik Janata Dal Changaroth Panchayat Committee held protests at Panthirikara and Janaki Vayal on the demand for revoking the fuel price hike and protecting constitutional institutions.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read