പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ മഹിളാ ജനത കരിദിനം ആചരിച്ചു

By | Wednesday July 1st, 2020

SHARE NEWS

പേരാമ്പ്ര (July 01): പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മഹിള ജനത കരിദിനം ആചരിച്ചു.

പ്രതിഷേധ സംഗമങ്ങള്‍ പന്നി മുക്കില്‍ സംസ്ഥാന സമിതിയംഗം പി. മോനിഷയും, ചെറുവണ്ണൂരില്‍ മണ്ഡലം പ്രസിഡണ്ട് രമാദേവി നാഗത്ത് താഴയും മുയിപ്പോത്ത് ജില്ലാ സെക്രട്ടറി എം.കെ.സതിയും ആവള കുട്ടോത്ത് വി.എം ശാന്തയും ഉദ്ഘാടനം ചെയ്തു. എസ്.എല്‍. നിരഞ്ജന, സി. രാധ, ടി.എം. ഷൈനി, എം. ഷിന, ബിന്ദു വാസരം, സനില തയ്യുള്ളതില്‍, സുനിത, എം.എം. ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ധന വിലവര്‍ധവിനെതിരെ പേരാമ്പ്രയില്‍ മഹിള ജനതാദള്‍ പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി നടത്തിയ ധര്‍ണ വി.പി.റിന്റ ഉദ്ഘാടനം ചെയ്തു. എം.പി. ഇന്ദിര, ശ്രീകല, നീതു, അനുഷ, പി. മോനിഷ എന്നിവര്‍ സംസാരിച്ചു.

മേപ്പയ്യൂരില്‍ മഹിളാ ജനത പ്രവര്‍ത്തകര്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ജില്ലാ സെക്രട്ടറി പി. മോനിഷ ഉദ്ഘാടനം ചെയ്തു. പി.കെ. ലിന്‍സ ചന്ദ്രന്‍ അധ്യക്ഷനായി. പി. ബാലന്‍, പ്രിയ പുത്തലത്ത്, കെ.കെ. നിഷിത, കെ.കെ. ഷജിന, പി.കെ. നാരായണി തുടങ്ങിയവര്‍ സംസാരിച്ചു.

മഹിളാ ജനത കരിദിനാചരണത്തിന്റെ ഭാഗമായി കൊഴുക്കല്ലൂരില്‍ ധര്‍ണ നടത്തി. എല്‍ജെഡി. ജില്ലാ വൈസ് പ്രസിഡണ്ട് ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജിന്‍സാ ചന്ദ്രന്‍ അധ്യക്ഷയായി. നാരായണി പുതുശ്ശേരി, നിഷിതാ സരസി, പി. സുലോചന, പ്രിയ പുത്തലത്ത്, പി.കെ. ശങ്കരന്‍, ബി.ടി. സുധിഷ്‌കുമാര്‍, സി. രവി, അജിത എടക്കണ്ടി എന്നിവര്‍ സംസാരിച്ചു.

വിളയാട്ടൂരില്‍ നടന്ന സായാഹ്ന ധര്‍ണ്ണ മഹിളാ ജനത ജില്ലാ സെക്രട്ടറി എം.കെ. സതി ഉദ്ഘാടനം ചെയ്തു. എന്‍.എന്‍. ഗീത അധ്യക്ഷത വഹിച്ചു. കെ.രാജന്‍, കെ.കെ. ആര്യാദാസ്, നിഷില മേക്കോത്ത്, ഷീബ മേക്കോത്ത്, കെ.കെ. ലക്ഷ്മി, സി.കെ. ശ്യാമ, എന്‍.കെ ജിഷ തുടങ്ങിയവര്‍ സംസാരിച്ചു.


The Mahila Janadhi celebrated ‘Caridan Day’ against central government policies, Increasing petrol and diesel prices, making life difficult

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read