പേരാമ്പ്ര : പുതുവര്‍ഷ പുലരിയില്‍ പേരാമ്പ്ര കൈരളി വി.ടി.സി. വിദ്യാര്‍ത്ഥികള്‍ ദയ പാലിയേറ്റീവ് കെയറിന് സഹായനിധി നല്കി മാതൃകയായി.

പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക ഇവര്‍ ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കുകയായിരുന്നു. സമാഹരിച്ച സഹായനിധി കൈരളി പ്രതിനിധികള്‍ ദയാ അധികൃതര്‍ക്ക് കൈമാറി.
ചലച്ചിത്ര നാടക നടന് മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സിറാജ് നടുവണ്ണൂരില്‍ നിന്നും സുരേഷ് പലോട് സഹായനിധി ഏറ്റുവാങ്ങി.
കൈരളി ഡയറക്ടര്‍ ഐ. സുനിത, പ്രിന്‍സിപ്പാള്‍ കെ.ബി. രതീഷ് കുമാര്‍, കെ. പ്രസീത, കെ അയന, പി. അനുഷ എന്നിവര്‍ സംബന്ധിച്ചു.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Perambranews Live
RELATED NEWS
