മുയിപ്പോത്ത് പാലച്ചുവട് റോഡ് തകര്‍ന്ന് യാത്ര ദുഷ്‌ക്കരം

By | Tuesday May 12th, 2020

SHARE NEWS

 

പേരാമ്പ്ര : മുയിപ്പോത്ത് പാലച്ചുവട് റോഡ് തകര്‍ന്ന് യാത്ര ദുഷ്‌ക്കരം. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്തിനെയും തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ പാലച്ചുവടിനെയും ബന്ധിപ്പിക്കുന്ന മുയിപ്പോത്ത് വിയ്യഞ്ചിറ പാലച്ചുവട് റോഡ് കാല്‍നടയാത്രപോലും ദുഷ്‌ക്കരമായ അവസ്ഥയിലാണ്.

5 കിലോമീറ്ററോളം ദൂരം വരുന്ന റോഡ് വേനല്‍മഴ വന്നതോടെ തന്നെ ചെളിക്കുളമായി മാറി. ഇരുചക്രവാഹനത്തിലെ യാത്രക്കാര്‍ ഇവിടെ വീണ്പരിക്ക് പറ്റിയിട്ടുണ്ടന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് റോഡിലെ കുഴികള്‍ മണ്ണിട്ട് നികത്തിയിരുന്നെങ്കിലും വേനല്‍മഴ ലഭിച്ചതോടെ ചെളിക്കുളമായിമാറി.

ലോക്ക് ഡൗണായതിനാല്‍ വാഹനങ്ങള്‍ കുറവായിട്ടും ഗതാഗതം ദുഷ്‌ക്കരമായിരിക്കുകയാണ്. മഴക്കാലം ആരംഭിക്കുന്നതോടു കൂടി റോഡില്‍ വെള്ളം കയറി റോഡ് പൂര്‍ണ്ണമായും തകരും. രണ്ട് വര്‍ഷക്കാലമായി തകര്‍ന്ന് കിടക്കുന്ന റോഡ് എത്രയും പെട്ടന്ന് ഗതാഗതയോഗ്യമാക്കമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

റോഡിന് ജില്ല പഞ്ചായത്ത് ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ അനുവദിച്ച് ടണ്ടര്‍ പൂര്‍ത്തിയായതാണെന്ന് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബിജു അറിയിച്ചു.

മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തതെന്നും നവീകരണ പ്രവൃത്തി ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതിനിടയില്‍ ലോക്ക്ഡൗണ്‍ ആയതോടെ നിലക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ റോഡിന്റെ 15 ലക്ഷം രൂപയുടെ പ്രവൃത്തിയും ഇതേ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. നവീകരണത്തിനുള്ള മെറ്റീരിയലുകള്‍ കിട്ടിതുടങ്ങുന്ന മുറക്ക് ഇരു പ്രവൃത്തികളും ആരംഭിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

Perambra : Muyipoth Palachuvad road collapses and travel is difficult. The Muyipoth Viyanchira Palachuvad road connecting the Muyipothu of the Cheruvannur Grama Panchayath and the Palachuvadu of the Thurayur Grama Panchayat is a difficult road.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read