Categories
headlines

തെരഞ്ഞെടുപ്പ് ജനസൗഹൃദമാക്കി എന്‍എസ്എസ് യൂണിറ്റ്

പേരാമ്പ്ര : വോട്ട് ചെയ്യാന്‍ അവകാശമില്ലെങ്കിലും ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പ് ജനസൗഹൃദമാക്കാന്‍ എന്‍ എസ്എസ് വോളന്റിയര്‍മാര്‍ രംഗത്ത്.


കേരളത്തിലെ മുഴുവന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെയും നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാരാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു തെരെഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ രംഗത്തിറങ്ങിയത്.

അംഗ പരിമിതരെ സഹായിക്കല്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കല്‍, പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് ഒരുക്കല്‍, വോട്ടര്‍മാര്‍ക്ക് കുടിവെള്ളം ഒരുക്കല്‍ എന്നിങ്ങനെ വൈവിദ്ധ്യങ്ങളായ പ്രവര്‍ത്തനങ്ങളാണ് എന്‍എസ്എസ് യുണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയത്.


വിദ്യാര്‍ത്ഥികളുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരുടെയും, പൊതുജനങ്ങളുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ കാരണമായി.

നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 50 ബൂത്തുകളില്‍ വോളന്റിയര്‍മാര്‍ സേവനമനുഷ്ഠിച്ചു.


പ്രവര്‍ത്തനങ്ങള്‍ക്ക് അഹമ്മദ് സഊദ്, ഹിമനന്ദന ലക്ഷ്മി, പി. മുഹമ്മദ് ഫായിസ്, പി. ആഷിം, ടി. മുഹമ്മദ് അമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP