Categories
headlines

നഴ്‌സിന്റെ സസ്‌പെന്‍ഷന്‍ എന്‍ജിഒ അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

പേരാമ്പ്ര: പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സിന്‍സി പോളിനെ ചക്കിട്ടപാറ പഞ്ചായത്ത് സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ ധര്‍ണ്ണ നടത്തി.


ധര്‍ണ്ണ ഡിസിസി സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭീഷണിക്കു വഴങ്ങാത്തവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുന്ന നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.


സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി. ഹരിദാസന്‍, സിജു കെ.നായര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ദിനേശന്‍, എന്‍.ടി. ജിതേഷ്, ജില്ലാ ഭാരവാഹികളായ വി. വിപീഷ് , ഇ. സുരേഷ് ബാബു, നേതാക്കളായ പി.പി. ഷാക്കിര്‍, കെ. രാജേഷ്, സി. സമീര്‍, എം.വി. സിബി, കെ.കെ ഷിബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP