കൂത്താളി പഞ്ചായത്തില്‍ നിയന്ത്രണം കര്‍ശനമാക്കി, കടകള്‍ 2 മണിവരെ

By | Saturday October 17th, 2020

SHARE NEWS

പേരാമ്പ്ര (2020 Oct 17): കോവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കൂത്താളി പഞ്ചായത്തിലും നിയന്ത്രണം കര്‍ശനമാക്കാന്‍ പഞ്ചായത്ത് ആര്‍ആര്‍ടി യോഗം തീരുമാനിച്ചു.

സമീപ പഞ്ചായത്തുകളിലെല്ലാം നിലവില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഉച്ചക്ക് 2 മണിവരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ.

കൂത്താളി, മൂരികുത്തി അങ്ങാടികള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കാനും ജില്ല കലക്ടറോട് ആവശ്യപ്പെടാനും തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി അറിയിച്ചു. നാളെ മുതല്‍ പരിശോധനകള്‍ കര്‍ശനമാക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ് സിഡിപിഒ ദീപ, ഗ്രാമപഞ്ചായത്തംഗങ്ങള്‍, പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതര്‍ ആര്‍ആര്‍ടി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി. സുരേഷ് കുമാര്‍ കോവിഡ് അവലോകനം നടത്തി.

സമീപ പഞ്ചാത്തുകളായ പേരാമ്പ്ര പഞ്ചായത്തില്‍ നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് വ്യാപാരസ്ഥാപനങ്ങളെല്ലാം അടച്ചിടുകയാണ്. അതിര്‍ത്തി പങ്കിടുന്ന മറ്റൊരു പഞ്ചായത്തായ ചങ്ങരോത്ത് നിലവില്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഉച്ചവരെയാക്കി നിജപ്പെടുത്തിയിരിക്കുകയാണ്. നൊച്ചാട് നാളെ മുതല്‍ കടകള്‍ വൈകിട്ട് ആറ് മണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

The panchayat RRT meeting also decided to tighten control in Koothali panchayat in view of the increasing number of Kovid cases.

Strict restrictions are currently in place in all the neighboring panchayats. As part of the tightening of controls, all business establishments in the panchayat will be allowed to operate only till 2 pm.

Grama Panchayath President KP said that it has been decided to declare Koothali and Murikuthi markets as containment zones and ask the district collector. Assankutty informed. The inspections will be tightened from tomorrow.

The meeting was chaired by the Grama Panchayat President and was attended by Sectoral Magistrate CDPO Deepa, Grama Panchayat members, police and health department officials and RRT members. Primary Health Center Health Inspector P. Suresh Kumar Kovid reviewed.

Businesses in the neighboring panchayats of Perambra panchayath will be closed for five days from tomorrow. Changarote, another panchayat that shares a border, has set a deadline of noon for businesses. From tomorrow onwards, the shops will be open only till 6 pm

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read