Categories
headlines

പേരാമ്പ്ര മരുതേരിക്കുന്ന് കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര (2020 Oct 26): എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മാണം നടത്തുന്ന പേരാമ്പ്ര മരുതേരിക്കുന്ന് കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതാണ് പദ്ധതി.


മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശുദ്ധജലം മുഴുവന്‍ ജനങ്ങളുടെയും അവകാശമാണെന്നും മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജലജീവന്‍ ഒരു മഹത്തായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം. റീന അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം അജിത കൊമ്മിണിയോട്ട്, മേയലാട്ട് ബാലകൃഷ്ണന്‍, ടി. രാജന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം ജിഷ കൊട്ടപ്പുറം സ്വാഗതം പറഞ്ഞ ചടങ്ങിന് സിഡിഎസ് അംഗം ഇന്ദിര നന്ദിയും പറഞ്ഞു.


The Perambra Maruterikkunnu drinking water project was inaugurated with an allocation of Rs 25 lakh from the MLA’s Asset Development Fund. The project will provide clean water to about 100 families in the area.

Minister TP Ramakrishnan inaugurated the function. He said that fresh water is the right of the whole people and aquaculture has come up with a great plan to provide drinking water to the whole family.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS