Categories
headlines

ആള്‍ആപ്പ് രജിസ്‌ട്രേഷന്‍ കായണ്ണയില്‍ ആരംഭിച്ചു

പേരാമ്പ്ര : നാടിന്റെ വിവരങ്ങള്‍ വിരല്‍ തുമ്പിലെത്തുന്ന ആള്‍ ആപ്പിന്റെ പേരാമ്പ്ര പഞ്ചായത്ത് തല രജിസ്ട്രേഷന് തുടക്കമായി.


പ്രമുഖ മാധ്യമ സ്ഥാപനമായ ട്രൂവിഷന്‍ ഡിജിറ്റല്‍
മീഡിയ എല്‍എല്‍പി കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആള്‍ ആപ്പില്‍ ട്രൂവിഷന്റെ വിവിധ ന്യൂസ് പോര്‍ട്ടലുകളിലെ വാര്‍ത്തകള്‍ക്ക് പുറമേ ട്രൂവിഷന്റെ നെക്സ്റ്റ് ടിവി, ലോക്കല്‍ സര്‍ച്ച്, വൈആന്റ് സെല്‍, ഓഫര്‍ സോണ്‍ തുടങ്ങിയ ഭാഗങ്ങളായി ആപ്പിനെ വിഭജിച്ചിരിക്കുന്നു.

ഇതില്‍ ലോക്കല്‍ സേര്‍ച്ച് വിഭാഗത്തിലേക്കുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചത്. ഓരോ പ്രദേശത്തെയും സാമൂഹ്യ സാംസ്‌ക്കാരിക പൊതുപ്രവര്‍ത്തകര്‍, തൊഴിലാളികള്‍, അംഗനവാടി വര്‍ക്കര്‍മാര്‍, ഗവ: ജീവനക്കാര്‍ ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുന്നൂറോളം കാറ്ററികളിലായാണ് വ്യക്തികളെയും സ്ഥാപനങ്ങളെയും രജിസ്റ്റര്‍ ചെയ്യുന്നത്.


ഓരോ പ്രദേശത്ത് ഉള്ള ആളുകള്‍ക്കും അതാത് സ്ഥലങ്ങളില്‍ നിന്ന് ലൊക്കേഷന്‍ സഹിതം ആളുകളെയും സ്ഥാപനങ്ങളെയും ആള്‍ ആപ്പ് മുഖേന കണ്ടെത്താം.

വ്യാപാരി വ്യവസായ സമിതി സെക്ക്രട്ടറി കെ.എം ശ്രീനി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എന്‍. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ക്ക് അംഗത്വം നല്‍കി രജിസ്‌ട്രേഷന് തുടക്കമായി.


ആള്‍ആപ്പ് പേരാമ്പ്ര ഏരിയാ മാനേജര്‍ ഷിജു കെ. ദാസ് അധ്യക്ഷത വഹിച്ചു. എഎസ്എം, തെസ്‌നി, കോ ഓഡിനേറ്റര്‍ അമല്‍ വിജയന്‍, കെ.പി ശ്രീജിത്ത്, ഹഷ്മിദ ഖാലിദ്, കെ. റുമാന, കെ.പി ബിജിന എന്നിവര്‍ സംബന്ധിച്ചു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

RELATED NEWS


NEWS ROUND UP