അധ്യാപകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ചാരായവുമായി അറസ്റ്റില്‍

By | Saturday June 27th, 2020

SHARE NEWS

പേരാമ്പ്ര (June 27): അധ്യാപകന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ചാരായവുമായി പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ റിക്ഷയില്‍ ചാരായവുമായി പോവുന്നതിനിടയില്‍ പെരുവണ്ണാമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം വെച്ച് ഇന്ന് ഉച്ചയോടെയാണ് ഇവരെ സബ്ബ് ഇന്‍സ്പക്ടര്‍ എ.കെ. ഹസ്സന്റെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.

മുതുകാട് സ്വദേശിയായ അധ്യാപകനും ഇയാളുടെ ബന്ധവും സഹായിയുമാണ് അറസ്റ്റിലായത്. മുതുകാട് ചെങ്കോട്ടകൊല്ലി വിജയന്‍(40), ഹരിദാസന്‍(31), മുതുകാട് മൂന്നാം ബ്ലോക്കില്‍ സച്ചിന്‍(20) എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്ന് 1500 മില്ലിലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. ചാരായം കടത്താനുപയോഗിച്ച ഓട്ടോ റിക്ഷയും കസ്‌റ്ഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read