പേരാമ്പ്ര : പേരാമ്പ്ര പഞ്ചായത്തിലെ 13,14 വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് കളിക്കളം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ സ്വീകരണം നല്കി.

ഡോ. ഹരീന്ദ്രനാഥ് ഐഎച്ച്എംഎ നാഷണല്‍ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വി.പി ഷിജു അധ്യക്ഷത വഹിച്ചു.
14 വാര്‍ഡ് അംഗം മിനി പൊന്‍പറ, 13 വാര്‍ഡ് അംഗം സല്‍മ നന്മനകണ്ടി, പാറക്കണ്ടി അരവിന്ദന്, ബിനു ചെറുവോട്ട്, എ.പി ഉണ്ണികൃഷ്ണന്, സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് സി.കെ ഹാഫിസ് സ്വാഗതവും വി.പി ഷിജിത്ത് നന്ദിയും പറഞ്ഞു.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
