Categories
headlines

നിര്‍ധനനായ യുവാവ് ചികിത്സാസഹായം തേടുന്നു

പേരാമ്പ്ര: ജോലിക്കിടെ മരത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ നിര്‍ധനനായ യുവാവ് ചികിത്സാസഹായം തേടുന്നു. കന്നാട്ടി പാലയുള്ളപറമ്പില്‍ സുരേഷ് ആണ് സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.


തന്റെ കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന സുരേഷ് കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. സുരേഷിന് അപ്രതീക്ഷിതമായി ഉണ്ടായ അപകടം തെല്ലൊന്നുമല്ല ആ കുടുംബത്തെ ഉലച്ചത്.

അപകടത്തെ തുടര്‍ന്ന് നട്ടെല്ലിനും കാലുകള്‍ക്കും സാരമായ പരിക്കാണ് സംഭവിച്ചത്. 5 ലക്ഷത്തില്‍പ്പരം രൂപ ചികിത്സക്കായി ചെലവ് വരും.


എന്നാല്‍ നിര്‍ധനരായ കുടുംബത്തിന് ഇത് താങ്ങാവുന്നതിലുമപ്പുറത്താണ്. അതുകൊണ്ട് തന്നെ സുരേഷിന്റെ തുടര്‍ ചികിത്സകള്‍ക്കും അദ്ദേഹത്തിന്റെ കുടുംബത്തെ സംരക്ഷിക്കു ന്നതിനുമായി നാട്ടുകാര്‍ ചേര്‍ന്ന് ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തിരിക്കുകയാണ്.

ഗ്രാമ പഞ്ചായത്ത് അംഗം എന്‍.പി. സത്യവതി രക്ഷാധികാരിയും എന്‍.പി. വിജയന്‍ -ചെയര്‍മാന്‍, വി.എം. ദാസന്‍ – കണ്‍വീനര്‍, എം.കെ.സുരേഷ് -ഖജാന്‍ജി എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP