എംപിക്കെതിരായ ആരോപണം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാപ്പുപറയണം; എം. ഋഷികേശന്‍

By | Friday July 3rd, 2020

SHARE NEWS

പേരാമ്പ്ര (July 03): എംപിക്കെതിരായി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നടത്തിയ ആരോപണം വസ്തുതക്ക് നിരക്കാത്തതാണെന്ന് ജില്ലാ തൊഴിലുറപ്പ് കോ ഓര്‍ഡിനേറ്റര്‍ വിശദീകരണം നല്‍കിയ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ പൊതു സമൂഹത്തിന് മുമ്പില്‍ മാപ്പ് പറയണമെന്ന് നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. ഋഷികേശന്‍ അറിയിച്ചു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ എസ് ടി വിഭാഗത്തില്‍പെട്ടവരോട് തൊഴിലുറപ്പ് പദ്ധതിയില്‍ ജാതി വിവേചനം പഞ്ചായത്ത് കാണിക്കുന്നുവെന്ന പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി കേന്ദ്രമന്ത്രിക്ക് കത്തയച്ചതുകൊണ്ടാണ് അവരുടെ 200 ദിവസത്തെ തൊഴില്‍ ദിനാവകാശം നഷ്ടപ്പെട്ടുപോയെന്ന് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നടത്തിയ ആരോപണം.

പൊതു സമൂഹത്തില്‍ ഇടപെടുമ്പോള്‍ സത്യസന്ധതയും നീതിബോധവും പുലര്‍ത്തുന്ന കോഴിക്കാട് എംപിയെ അപകീര്‍ത്തിപ്പെടുത്തി ആസന്നമായ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ ആദിവാസി സമൂഹത്തിന്റെ നഷ്ടപ്പെട്ട പിന്തുണ വീണ്ടെടുക്കാനുള്ള സിപിഎമ്മിന്റെ വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് പൊളിഞ്ഞു പോയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൊഴിലുറപ്പ് തൊഴിലാളികളേയും നാട്ടുകാരേയും തെറ്റിദ്ധരിപ്പിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട് പരസ്യമായി മാപ്പ് പറയണമെന്ന് കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. എംപിക്കെതിരെ രാഷ്ട്രീയ ലക്ഷ്യം വെച്ച് തൊഴിലാളികളെ കോവിഡ് കാലത്ത് സമര രംഗത്തിറങ്ങിയത് അപഹാസ്യമാണ്.

ഒരു തൊഴിലാളിക്കും തൊഴില്‍ ദിനങ്ങള്‍ നഷ്ടമാവില്ലെന്ന് തൊഴിലുറപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരിമ്പാല സമുദായത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് പഞ്ചായത്ത് എംപിയുടെ പേരും പറഞ്ഞ് തൊഴില്‍ നിഷേധിച്ചാല്‍ കോണ്‍ഗ്രസ് ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. കെ.കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

Naduvannur Block Congress President M Hrishikesan said the panchayat president should apologize to the general public in the wake of the explanation given by the district employment coordinator that the allegations made by the Kottur grama panchayat president against the MP were unfounded.

The president of the Kottur Grama Panchayat has alleged that MK Raghavan MP had lost his 200-day working day due to a letter sent to the Union minister demanding that the panchayat discriminate against the ST members of the Kottur village panchayat.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read