പേരാമ്പ്ര : മാണിസാര്‍ വിഭാവനം ചെയ്ത വികസന കേരളം പിണറായിയുടെ ഭരണത്തിലൂടെ സാധ്യമായെന്ന് റോഷി അഗസ്റ്റിന് എംഎല്‍എ. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ആവിഷ്കരിച്ച സുഭിക്ഷ കേരളം പദ്ധതി ഇതിന് ഉദാഹരണമാണ്.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഇടതുപക്ഷ ഭരണം നിലനിര്‍ത്തേണ്ടത് പൊതുജനങ്ങളുടെ ആവശ്യമാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കടിയങ്ങാട് എല്‍ഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ. നാരായണന് അധ്യക്ഷത വഹിച്ചു.
ഒ.ടി. രാജന്, കെ.ജി. രാമനാരായണന്‍, സി.പി. സജീവന്, കെ.വി. കുഞ്ഞിക്കണ്ണന്, പി.ടി. സുരേന്ദ്രന്, ശ്രീധരന് മുതുവണ്ണാച്ച, എന്‍.കെ. കുഞ്ഞിമൊയ്തീന്‍, സ്ഥാനാര്‍ത്ഥികള്‍ ആയ പ്രകാശന് കിഴക്കയില്‍, ശ്രീജ ഗിരീഷ്, ബി.എസ.് ഷിബിന്‍ എന്നിവര്‍ പ്രസംഗിച്ചു.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Perambranews Live
RELATED NEWS
