ആര്‍ആര്‍ടി ഗ്രൂപ്പിനെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉപയോഗിക്കരുത്; ബിജെപി

By | Wednesday April 1st, 2020

SHARE NEWS

പേരാമ്പ്ര : കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനായ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍ടി ഗ്രൂപ്പിനെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉപയോഗിക്കരുതെന്ന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ബിനീഷ്.

പേരാമ്പ്രയിലെ ഒരു ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവും ആര്‍ആര്‍ടി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നതുമായ ഒരാള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൊടുക്കുന്ന വാട്‌സ് ആപ്പ് ശബ്ദ സന്ദേശത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും കയറി റേഷന്‍ കാര്‍ഡുകള്‍ ശേഖരിച്ച് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടുകളില്‍ എത്തിച്ചു കൊടുക്കണം. നമ്മുടെ പാര്‍ട്ടിക്ക് അത് വലിയ നേട്ടമായിരിക്കും. ആര്‍ആര്‍ടിയുടെ പേരില്‍ മറ്റവര്‍ക്ക് കയറി കളിക്കാന്‍ അവസരം കൊടുക്കരുത് എന്ന് നിര്‍ദേശിക്കുന്നു.

ഇത് വളരെ നിന്ദ്യവും അപലപനീയവുമാണ്. ജനങ്ങള്‍ ഒറ്റക്കെട്ടായി കൊറോണക്കെതിരെ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിനെതിരായ പ്രവര്‍ത്തനമാണിത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇങ്ങനെ ഹീനമായി പ്രവര്‍ത്തിച്ച ആളെ നാട്ടുകാര്‍ തിരിച്ചറിയുകയും ബഹുജനങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചതിന് നിയമ നടപടി സ്വീകരിക്കുകയും ആര്‍ആര്‍ടിയുടെ ചുമതലകളില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റി നിര്‍ത്തുകയും വേണമെന്നും ബിനീഷ് ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read