നൊച്ചാട് ഗ്രാമപഞ്ചായത്ത് രണ്ടാം ഘട്ട ഞാറ്റുവേല ചന്ത

By | Thursday June 25th, 2020

SHARE NEWS

പേരാമ്പ്ര (June 25): നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ രണ്ടാം ഘട്ട ഞാറ്റുവേല ചന്തക്ക് കല്‍പ്പത്തൂര്‍ കര്‍ഷക സേവകേന്ദ്രത്തില്‍ (ഇക്കോ ഷോപ്പ്) നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് അംഗം കെ.യു ജിതേഷ്, കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, ഊരാളുങ്കല്‍ ഉദ്യോഗസ്ഥര്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥരായ സുനില്‍ കുമാര്‍, ദ്യശ്യ, സോന, ഇക്കോഷോപ്പ് ഫെസിലിറ്റേറ്റര്‍ പി.പി.സമീര്‍ എന്നിവര്‍ പങ്കെടുത്തു.

പന്തലായനി അഗ്രോ സര്‍വ്വിസ് സെന്റര്‍, ചെറുവണ്ണൂര്‍ അഗ്രോ സെന്റര്‍ എന്നിവിടങ്ങളിലെ നടീല്‍ വസ്തുക്കള്‍, ഉല്‍പാദനോപാദികളുടെ വില്‍പ്പന നടന്നു. കൂടാതെ കുടുംബശ്രീ ഉല്‍പ്പന്നങ്ങളും വേദിയുടെ ആകര്‍ഷണമായി. അടുത്ത ചന്ത ജൂലായ് ഒന്നിന്ന് നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

The second phase of Nhattuvela Market was held at the Kalpathur Farmers’ Seva Kendra (Eco Shop) under the aegis of Nochat Grama Panchayat and Agricultural Development Department. Grama panchayat president PM Kunhikannan inaugurated the function.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read