കടിയങ്ങാട് കടക്ക് തീപിടിച്ചു

By | Wednesday June 24th, 2020

SHARE NEWS

പേരാമ്പ്ര (June 24): കടിയങ്ങാട് അങ്ങാടിയില്‍ കടക്ക് തീ പിടിച്ചു. കടിയങ്ങാടെ കിഴക്കയില്‍ മൊയ്തീന്റെ ഉടമസ്ഥതയിലുള്ള എന്‍.ടി സ്‌റ്റോറിനാണ് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ തീപിടിച്ചത്.

ഷോര്‍ട്ട് സര്‍ക്ക്യുട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. ഈ സമയം ഇതുവഴി പെട്രോളിംഗ് നടത്തുകയായിരുന്ന പൊലീസാണ് പുകയയുകരുന്നതായി കാണുന്നത്.

പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ പേരാമ്പ്ര അഗ്നിശമന സേന എത്തി തീ അണക്കുകയുമായിരുന്നു. കട ഭാഗികമായി കത്തി നശിച്ചു.

ഫയര്‍ ആന്‍ര്‍് റെസ്‌ക്യു ഓഫീസര്‍ നികേഷ്, അഗ്നി ശമന സേനാംഗങ്ങളായ വി.കെ. ബാബു, ഭക്തവത്സലന്‍, റിജീഷ് കുമാര്‍, സതീഷ്, റാഷിദ്, അജേഷ്, ബൈജുരാജ്, സ്മിതേഷ്, ഹോംഗാര്‍ഡ് രാജേഷ് എന്നിവരാണ് തീയണച്ചത്.

The shop caught fire in Kadiyangadu market. The NT Store, owned by Moideen in the East, was set on fire this morning at around 3 am.

The short-circuit is believed to have caused the fire. The police were patrolling it and this time it was smoke.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read