കേരള പൊലീസ് ഇ വിദ്യാരംഭം, മാട്ടനോട് എയുപി സ്‌കൂള്‍ സ്മാര്‍ട്ട് റൂം ടിവി ചാലഞ്ച് പദ്ധതിയിലൂടെ വിദ്യാര്‍ത്ഥിക്ക് ടെലിവിഷന്‍ നല്‍കി

By | Wednesday July 15th, 2020

SHARE NEWS

പേരാമ്പ്ര (2020 july 15): കേരള പൊലീസ് ഇ വിദ്യാരംഭം, മാട്ടനോട് എയുപി സ്‌കൂള്‍ സ്മാര്‍ട്ട് റൂം ടിവി ചാലഞ്ച് പദ്ധതിയിലൂടെ ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥിക്ക് ടെലിവിഷന്‍ നല്‍കി.

ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്ന കേരളാ പൊലീസ ഇ-വിദ്യാരംഭം പദ്ധതിയിലൂടെ ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈഎസ്പി അശ്വകുമാറിന്റെ നേതൃത്വത്തിലാണ് ടെലിവിഷന്‍ ലഭ്യമാക്കിയത്.

പേരാമ്പ്ര പൊലീസിലെ എഎസ്‌ഐ എ.പി. രതീഷ് ടിവി കൈമാറി. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കെ.എസ്. ശ്രീജിത്ത്, ടി.കെ. ലിസ്‌ന, കെ. ധന്‍രാജ് സ്‌കൂള്‍ പ്രധാനാധ്യാപിക കെ. ബീന, അധ്യാപകരായ ടി.കെ. ദിനേശ്കുമാര്‍, രന്യ.ആര്‍.കൃഷ്ണന്‍, പി.കെ. അബ്ദുള്‍ റഷീദ് എന്നിവര്‍ പങ്കെടുത്തു.

വിദ്യാലയത്തിലെ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് റൂം ടിവി ചാലഞ്ച് പദ്ധതിയിലൂടെ 17 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനകം ഉപകരണങ്ങള്‍ ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു.

The  Smart Room TV Challenge project in Mattonode AUP School provided television for online learning.

Janamaithri District Nodal Officer DySP Ashwakumar has provided television for students who are struggling to study online through the Kerala Police e-Vidyarambam project.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read