Categories
headlines

നിരപ്പം കുന്നില്‍ നിര്‍മ്മിച്ച ശൗചാലയം തകര്‍ത്ത സാമൂഹ്യ ദ്രോഹികളെ ഉടന്‍ അറസ്റ്റ് ചെയ്യണം

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് നിരപ്പം കുന്നില്‍ നിര്‍മ്മിച്ച ശൗചാലയം തകര്‍ത്ത സാമൂഹ്യ ദ്രോഹികളെ പൊതു മുതല്‍ നശിപ്പിക്കല്‍ നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്യാത്തതില്‍ മുയിപ്പോത്ത് വെണ്ണറോഡ് എല്‍.പി സ്‌കൂളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും, രാഷ്ട്രീയപാര്‍ട്ടികളുടെയും, വിവധ ക്‌ളബ്ബ് ഭാരവാഹികളുടെയും, സന്നദ്ധ സംഘടനകളുടെയും സംയുക്ത യോഗം ശക്തിയായി പ്രതിഷേധിച്ചു.


ജൂലായ് 11-നാണ് ശൗചാലയം തകര്‍ത്തിട്ടും ഇന്നേവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. നിരപ്പം സ്റ്റേഡിയത്തില്‍ ഒരു അറിയിപ്പ് വരെ ആളുകള്‍ പ്രവേശിക്കുന്നത് ഗ്രാമ പഞ്ചായത്ത് നിരോധിച്ചിട്ടുണ്ട്.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ. ടി. രാധ അധ്യക്ഷത വഹിച്ചു.


ഗ്രാമ പഞ്ചായത്ത്അംഗങ്ങളായ എന്‍.ആര്‍. രാഘവന്‍, ശ്രീഷ ഗണേഷ്, എന്‍.എം. കുഞ്ഞബ്ദുള്ള, എ.കെ.എം. രാജന്‍, ടി.വി. ബാബു, കുന്നത്ത് അനിത, എന്‍.സി. ദാസന്‍, മജീദ് കോറോത്ത്, കെ. സിദ്ദിഖ്, എം. പ്രശാന്ത്, സി.എച്ച്. പുഷ്പ, പി. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

വാര്‍ഡ് മെമ്പര്‍ ഇ.കെ. സുബൈദ സ്വാഗതം പറഞ്ഞു. സര്‍വ കക്ഷികള്‍ അടങ്ങിയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്‍
മജീദ് കോറോത്ത് (ചെയര്‍മാന്‍ ), എ.കെ.എം. രാജന്‍ (കണ്‍വീനര്‍ ).


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP