Categories
headlines

കനിയേ ഗാനം ശ്രദ്ധേയമാവുന്നു

കോഴിക്കോട് : കാടകലം എന്ന ചിത്രത്തിനു വേണ്ടി ബി.കെ. ഹരിനാരായണന്റെ വരികളില്‍ പി.എസ്. ജയഹരി സംഗീതം ചെയ്ത് ബിജിബാല്‍ ആലപിച്ച കനിയേ കനിയേ കണ്ണീരുകടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ കരിങ്കനിയേ .. എന്ന് തുടങ്ങുന്ന ഗാനം ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുന്നു.


മനോരമ മ്യൂസിക് ആണ് ഗാനം പുറത്തിറക്കിയത്. കാടിന്റെ കഥ പറയുന്ന കഥാ പശ്ചാത്തലത്തില്‍ കാടിനോട് വിടപറയുന്ന ആദിവാസി കുട്ടിയുടെ അച്ഛന്റെ നൊമ്പരങ്ങള്‍ വളരെ മനോഹരമായാണ് ഹരിനാരായണന്‍ വരികളിലൂടെ പറഞ്ഞു വച്ചത്.

ആദിവാസികളുടെ ജീവിതവും കാട് സംരക്ഷണത്തിന്റെ ആവശ്യകതയും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് കാടകലം.


പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍ ആണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ശേഷം, തന്റെ മധുരശബ്ദത്തില്‍ വീണ്ടും ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചത്.

മാസ്റ്റര്‍ ഡാവിഞ്ചി നായകനായ കാടകലത്തിന്റെ കഥയും സംവിധാനവും ഡോക്ടര്‍ ഷഗില്‍ രവീന്ദ്രനാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിന്റോ തോമസും ഷഗില്‍ രവീന്ദ്രനും ചേര്‍ന്നാണ്. ക്യാമറ റജി ജോസഫാണ് ചെയ്തിരിക്കുന്നത്.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP