മേപ്പയ്യൂര്‍: സലഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ ഡി.എന്‍.എഡ് വിദ്യാര്‍ത്ഥികളുടെ ദശദിന ക്യാമ്പ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ കെ.രാധാക്യഷ്ണന് അധ്യക്ഷത വഹിച്ചു. പ്രശസ്ത നാടകകലാകാരന് മുഹമ്മദ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ഐ.ടി.ഇ സെക്രട്ടറി കുഞ്ഞബ്ദുള്ള, പി.പവിത്രസാഗര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ക്യാമ്പ് ഡയറക്ടര്‍ കെ. ലിജിന സ്വാഗതവും എം.ലിജിന നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം സത്യന് മുദ്രയുടെ നാടകക്കളരിയും അരങ്ങേറി.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
