Categories
headlines

ദേശീയ ദുരന്ത നിവാരണ സേനയുടെ പരിശീലന ക്യാമ്പിന് ചക്കിട്ടപാറയില്‍ തുടക്കംകുറിച്ചു

ചക്കിട്ടപാറ: വര്‍ദ്ധിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ പരിശീലന ക്യാമ്പിന് ചക്കിട്ടപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ തുടക്കം കുറിച്ചു.


കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് സേവനസന്നദ്ധരായി മുന്നോട്ടു വന്ന പഞ്ചായത്തിലെ ഇരുപതിനാല് സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കിയത്.

പരിശീലനത്തിനാവശ്യമായ ഉപകരണങ്ങളും യൂണിഫോമും ഗ്രാമപഞ്ചായത്ത് നല്‍കും. ജൂലൈ 15 മുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക വാഹനവും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.


പരിപാടിയില്‍ വൈസ്പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു, എന്‍ഡിആര്‍എഫ് സബ് ഇന്‍സ്പെക്ടര്‍ മനീഷ് ക്യാമ്പ് നയിച്ചു. വില്ലേജ് ഓഫീസര്‍ സ്വാഗതവും ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആലീസ് പുതിയേടത്ത്, ജിതേഷ് മുതുകാട് എന്നിവര്‍ സംസാരിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP