കാഴ്ചാ പരിമിതര്‍ക്ക് ലോകത്തെ കാണിച്ച് ‘വാര്‍ത്താ’ ഗ്രൂപ്പ് 500 ദിവസം പിന്നിടുന്നു

By | Wednesday October 14th, 2020

SHARE NEWS

പേരാമ്പ്ര (2020 oCT 14): കാഴ്ചാ പരിമിതര്‍ക്ക് പത്ര വാര്‍ത്തകള്‍ വായിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ  പ്രവര്‍ത്തിച്ചു വരുന്ന വാര്‍ത്താ ഗ്രൂപ്പ് 500 ദിവസം പിന്നിടുന്നു. 2019 ജൂണ്‍ 3 നാണ് വാര്‍ത്ത എന്ന പേരില്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നത്.

വാര്‍ത്ത വായിക്കാന്‍ കഴിയാത്തവര്‍ക്ക് ആ അനുഭൂതി പകര്‍ന്നു നല്‍കുന്നതിനായി ബിആര്‍സി ട്രയിനറും സാമൂഹ്യ പ്രവര്‍ത്തകനുമായ ജി. രവിയുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് വാര്‍ത്ത എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്.

ദിവസവും മാതൃഭൂമി, മലയാള മനോരമ, ദി ഹിന്ദു എന്നീ പത്രങ്ങളിലെ വാര്‍ത്തകള്‍ വായിച്ച് കാലത്ത് 9 മണിക്ക് മുമ്പായി ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും, കൂടാതെ ഒരു പുസ്തകവും പരിചയപ്പെടുത്തും.

കാണുന്നവര്‍ കേള്‍വിയായിമാറുന്ന മനോഹരമായ ഒരു അനുഭൂതി വാര്‍ത്തയിലൂടെ നമ്മള്‍ കാണുകയാണ് ഇവിടെ. 2000ല്‍ കൂടുതല്‍ കാഴ്ചാ പരിമിതര്‍ ദിവസേനെ വാര്‍ത്തകള്‍ കേള്‍ക്കുന്നു. 6000 ല്‍ കൂടുതല്‍ അല്ലാത്തവരും വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ ഗ്രൂപ്പിനെ ആശ്രയിക്കുന്നു.

ഒരു ദിവസം പോലും മുടക്കമില്ലാതെ പത്രം വായിച്ച് കേള്‍പ്പിച്ച്, പത്രം ഇല്ലാത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പത്രം വായിച്ചും വാര്‍ത്താ ഗ്രൂപ്പ് ഇന്ന്് 500 ദിവസം പൂര്‍ത്തിയാക്കുകയാണ്. വാട്‌സാപ്പില്‍ എട്ടു ഗ്രൂപ്പുകളിലായാണ് ഇപ്പോള്‍ പ്രക്ഷേപണം. ഒരു ടെലഗ്രാം ഗ്രൂപ്പുമുണ്ട്. പ്രവാസികള്‍ക്കായി മൂന്നു ഗ്രൂപ്പുകള്‍ വാര്‍ത്തയുടേതായി പ്രവര്‍ത്തിക്കുന്നു.

ജി. രവിയുടെ നേതൃത്വത്തില്‍ റിട്ട. എഇഒ സി.കെ. വിനോദന്‍, ഡയറ്റ് ലക്ചറര്‍ ദിവ്യ ദാമോദരന്‍, അധ്യാപകരായ കെ.സി. ടോമി, സുരേന്ദ്രന്‍ പുത്തഞ്ചേരി, മിനി വില്യംസ്, സുമിത ശിവാനന്ദ്, വിദ്യാര്‍ത്ഥിനി വൃന്ദ.ജി.രവി എന്നിവരാണ് വാര്‍ത്താ ഗ്രൂപ്പിനെ നയിക്കുന്നത്.

വാര്‍ത്തയുടെ പ്രഥമ വാര്‍ഷികത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ: സി രവിന്ദ്രനാഥ് ആശംസകള്‍ നേര്‍ന്ന് സന്ദേശമയച്ചിരുന്നു. കൂടുതല്‍ പുതുമകളോടെ കൂടുതല്‍ വായനക്കാരിലേക്കെത്താനുള്ള ശ്രമത്തിലാണ് വായന എന്ന അനുഭൂതിയെ വാക്കുകളിലൂടെ സാക്ഷത്കരിക്കുന്ന വാര്‍ത്തയുടെ അണിയറ പ്രവര്‍ത്തകര്‍.

The Vaartha Group, which aims to make the visually impaired read newspaper news, is 500 days behind. On June 3, 2019, a WhatsApp group called News will be launched.

G, a BRC trainer and social activist, is committed to providing that experience to those who cannot read the news. The WhatsApp group Vartha was started under the leadership of Ravi.

Daily news from Mathrubhumi, Malayala Manorama and The Hindu will be posted in this group before 9 am and a book will be introduced.

Here we see through a beautiful piece of news that the viewers become hearing. More than 2,000 visually impaired people hear the news every day. More than 6,000 people rely on this group to hear the news.

Today, the news group is completing 500 days of reading the newspaper without a day off, and reading the newspaper online on non-newspaper days. WhatsApp is currently broadcasting in eight groups. There is also a telegram group. Three groups for expats work as news.

G. Retired under the leadership of Ravi. AEO C.K. Entertainment, Diet Lecturer Divya Damodaran, Teachers KC Tommy, Surendran Puthenchery, Mini Williams, Sumitha Sivanand and student Vrinda G Ravi are leading the news group.

State Education Minister Prof C Rabindranath had sent a congratulatory message on the first anniversary of the news. News line activists are trying to reach out to more readers with more innovations, realizing the experience of reading through words.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read