മഴപെയ്താല്‍ ഉറങ്ങാന്‍ കഴിയില്ല പ്രഭയ്ക്കും കുടുംബത്തിനും

By | Monday June 22nd, 2020

SHARE NEWS

നടുവണ്ണൂര്‍ (June 22): നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ മന്ദങ്കാവ് റോഡില്‍ മൈലാഞ്ചിമുക്ക് പ്രദേശത്തെ വെള്ളറങ്കണ്ടി പ്രഭക്കും കുടുംബത്തിനും മഴപെയ്താല്‍ ഉറങ്ങാന്‍ കഴിയില്ല. പ്രഭയും നാലംഗ കുടുംബവു ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിയിലാണ് ജീവിതം തള്ളി നീക്കുന്നത്.

പ്രഭയുടെ മക്കളായ അനര്‍ഗ,അലന്‍, അമ്മ ലീല എന്നിവരാണ് മഴപെയ്താല്‍ ചോരാന്‍ തുടങ്ങുന്ന മേല്‍ക്കൂരക്കടിയില്‍ ജീവിതത്തെ തളളി നീക്കുന്നത്. ഈ കുടുംബത്തിന് നിവര്‍ന്ന് കിടക്കാന്‍ പോലും ഈ കുടിലില്‍ സ്ഥലമില്ല. മാനത്ത് കാര്‍ ഇരുളുമ്പോള്‍ അതിലും കൂടുതല്‍ ഇരുള്‍ പരക്കും ഇവരുടെ മനസില്‍.

വീടിനായും മറ്റ് സൗകര്യങ്ങള്‍ക്കായും മുട്ടാത്ത വാതിലുകള്‍ ഇല്ല. ശൗചാലയം നിര്‍മ്മിച്ചതും അടുത്ത വീട്ടിലെ കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ വാട്ടര്‍ ടാങ്കും പൈപ്പുമൊക്കെ ഏര്‍പ്പാടാക്കിയത് നാട്ടുകാരുടെ സഹായാത്താല്‍ ആണ്.

എത്രയും പെട്ടെന്ന് അധികാരികള്‍ കനിഞ്ഞ് ഈ കുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അധികാരികള്‍ കനിയണമെന്ന് നാട്ടുകാരില്‍ ആവശ്യം ശക്തമാണ് . പ്രഭയ്ക്കും കുടുംബത്തിനെയും സഹായിക്കാന്‍ ഉദാരമതികള്‍ കനിഞ്ഞാല്‍ വലിയ അനുഗ്രഹമാവും

Name .Prabha MK .AC No :0189053000016435′ IFSC : Code :SIBL0000189.South Indian Bank Branch Naduvannur Mobile :8086339524

 

The Vellarakandi Prabha and his family in Mailangimukku road in Mandankavu Road, ninth ward of Naduvannur Grama Panchayath cannot sleep if it rains. Prabha and her family of four are living in a leaking room.

Prabha’s sons Anargha, Alan and her mother, Leela, are living under the roof that begins to rain when it rains. The cottage has no place even for this family to stand upright. The darker the mind, the darker the mind will be.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read