Categories
headlines

വെല്‍ഫെയര്‍ പാര്‍ട്ടി ദശവാര്‍ഷിക ഉപഹാരമായി 10 വീടുകളും രണ്ട് കുടിവെള്ള പദ്ധതികളും നിര്‍മിക്കും

പാലേരി: വെല്‍ഫെയര്‍ പാര്‍ട്ടി ദശവാര്‍ഷിക ഉപഹാരമായി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി 10 വീടുകളും രണ്ട് കുടിവെള്ള പദ്ധതികളും നിര്‍മിക്കും.


ഇതിന്റെ ഭാഗമായി പാക്കടവ് പണക്കാടന്‍ കണ്ടി സൗദ വെല്‍ഫെയര്‍പാര്‍ട്ടിയുടെ കീഴിലുള്ള ഗ്രേസ്ഫൗണ്ടേഷന് നല്‍കിയ 42 സ്ഥലത്ത് ടച്ച് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ നര്‍മിക്കുന്ന ചില്ല ഹോംസിന്റ പ്രവര്‍ത്തി ഉത്ഘാടനം സെപ്തംബര്‍ 10 വെള്ളി രാവിലെ 8 മണിക്ക് പാറക്കടവില്‍ നടക്കും.

ഇവിടെ പാര്‍പ്പിട സമുഛയത്തിന് പുറമെ തൊഴില്‍ പരിശീലന കേന്ദ്രവും ആരംഭിക്കും.


ദശവാര്‍ഷിക ഉപഹാരമെന്ന നിലയില്‍ പാറക്കടവിലും തരിപ്പിലോട്ടും രണ്ട് കുടിവെള്ള പദ്ധതികളും ആസ്റ്റര്‍ മിംമിസ്‌ന്റെ സഹകരണത്തോടെയും ജനകീയ ഫണ്ട് സമാഹരണത്തിലൂടെയും രണ്ട് വീടുകളും നിര്‍മിക്കുവാനും ഗ്രൈയ്‌സ് ഫൗണ്ടേഷന്‍ തീരുമാനിച്ചു.

യോഗത്തില്‍ ചെയര്‍മാന്‍ റസാഖ് പലേരി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുല്ലാ സല്‍മാന്‍, എം.കെ കാസിം, വി.എം നൗഫല്‍, ഇ.ജെ നിയാസ്, വി.പി അസീസ്, ഡോക്ടര്‍ നസീം എന്നിവര്‍ സംസാരിച്ചു.


യോഗത്തില്‍ പി.പി അമ്മതിന്റെ നേതൃത്വത്തില്‍ നിര്‍മാണ കമ്മിറ്റി രൂപീകരിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP