പേരാമ്പ്ര : പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് യുവതിയും മകളും പേരാമ്പ്ര പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

നൊച്ചാട് തൈക്കണ്ടി മീത്തല്‍ ഹാസിഫയും 10 വയസുകാരി മകളുമാണ് വെള്ളിയാഴ്ച്ച വൈകീട്ട് 5.30 തോടെ പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
ആഗസ്റ്റ് മാസം മുതല്‍ അയല്‍വാസി നിരന്തരം ചീത്ത വിളിച്ച് അവഹേളിക്കുന്നെന്നാണ് പരാതി നല്‍കിയത്. ഇതില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നാണ് യുവതിയുടെ പരാതി. അന്നത്തെ സിഐ ഇങ്ങനെയൊരു സംഭവമേ നടന്നില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയെന്നും ഇവര്‍ ആരോപിക്കുന്നു.
പ്രതി വിദേശത്ത് പോയപ്പോള്‍ അവരുടെ ഭാര്യ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം തുടരുകയാണെന്നും ഇവര്‍ പറയുന്നു.

നേരത്തെ ഇവര്‍ കൊടുത്ത പരാതിയില്‍ കേസെടുത്തതാണെന്നും കേസ് കോടതിയിലാണെന്നുമാണെന്നുമാണ് പൊലീസ് പറയുന്നത്.
പുതിയ പരാതി തന്നാല്‍ കേസെടുക്കാമെന്നുമാണ് പൊലീസ് പറയുന്നത്. എസ്ഐയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വൈകീട്ട് 7 മണിയോടെ സമരം അവസാനിപ്പിച്ചു.
News from our Regional Network
RELATED NEWS
