Categories
headlines

യുവതിയുടെ മരണം ബന്ധുക്കള്‍ അറസ്റ്റില്‍

പേരാമ്പ്ര: മുളിയങ്ങലിലെ മഞ്ജിമ (30) തൂങ്ങി മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ അറസ്റ്റില്‍.
മുളിയങ്ങല്‍ കുന്നത്ത് ഉണ്ണികൃഷ്ണന്‍ (31), അമ്മ ഇന്ദിര (53) എന്നിവരെയാണ് പേരാമ്പ്ര സി.ഐ. കെ. സുമിത്ത് കുമാര്‍, എ.എസ്.ഐ. പി.കെ. ശ്രീജിത്ത്, സിപിഒമാരായ കെ. അജിഷ് കുമാര്‍, എന്‍. രതീഷ്, ഷിജു എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.


യുവതിയുടെ ഭര്‍ത്താവിന്റെ പിതൃസഹോദരിയും മകനുമാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കാണും തെളിവ് നശിപ്പിച്ചതിനുമാണ് കേസ്. ഇരുവരെയും പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

മൊബൈല്‍ ഫോണിലുണ്ടായിരുന്ന ആത്മഹത്യാ കുറിപ്പിന്റെ കോപ്പിയില്‍ ഇരുവര്‍ക്കുമെതിരെ പരാമര്‍ശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2019 മാര്‍ച്ച് രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP