Categories
headlines

ചെങ്ങോടുമലയിലെ മരം മുറിയും അന്വേഷിക്കണം; സമരസമിതി ധര്‍ണ നടത്തി

പേരാമ്പ്ര: മുട്ടില്‍ വനംകൊള്ള ഉള്‍പ്പെടെ അന്വേഷിക്കുന്ന പ്രത്യേകസംഘം ചെങ്ങോടുമലയിലെ മരം മുറിയെ കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ നരയംകുളത്തെ സമരപന്തലിനു മുന്നില്‍ ധര്‍ണ സമരം നടത്തി.


ഒന്നര വര്‍ഷം മുമ്പ് ചെങ്ങോടുമലയില്‍ നിന്ന് ക്വാറി കമ്പനി ചന്ദനം, തേക്ക്, ഈട്ടി ഉള്‍പ്പെടെയുള്ള മരങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റിയിരുന്നു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്തും സമരസമിതിയും നല്‍കിയ പരാതിയില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതര്‍ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.


എന്നാല്‍ ഈ അന്വേഷണം എങ്ങുമെത്തിയിട്ടില്ലന്ന് സമരക്കാര്‍ ആരോപിച്ചു. പത്തനംതിട്ടയിലും വയനാട്ടിലുമെല്ലാം നടന്നതു പോലുള്ള മരംമുറിയാണ് ചെങ്ങോടുമലയിലും നടന്നത് അതുകൊണ്ട് ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ചെങ്ങോടുമല സന്ദര്‍ശിച്ച് അന്വേഷിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

ധര്‍ണ സമരത്തിന് കല്പകശ്ശേരി ജയരാജന്‍, ലിനീഷ് നരയംകുളം, എസ്. എം. അര്‍ജുന്‍, ഡി. ദീപക്, ഷിബു അരയംമ്മാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP