Categories
headlines

തെങ്ങ് മുറിഞ്ഞു വീണ് തൊഴിലാളി മരിച്ചു

കൊയിലാണ്ടി: തെങ്ങ് മുറിക്കുന്നതിനിടയില്‍ തെങ്ങ് മുറിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ഫയര്‍ഫോഴ്‌സിന്റെ സിവില്‍ ഡിഫന്‍സ് വളണ്ടിയറായ മേലൂര്‍ എടക്കാട്ടു പറമ്പത്ത് ബാലനാണ്(55) മരണപ്പെട്ടത്.


തിങ്കളാഴ്ച രാവിലെയാണ് കച്ചേരിപ്പാറക്ക് സമീപമുള്ള വീട്ടില്‍ വച്ച് അപകടമുണ്ടാകുന്നത്. മുറ്റക്കാനായി കയറിയ തെങ്ങ് നടു പൊട്ടിവീഴുകയായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയറായി സേവനമനുഷ്ടിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഡിജിപി യുടെ പ്രത്യേക പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.


കടലുണ്ടി തീവണ്ടി അപകടം, വിയ്യൂര്‍ മണ്ണിടിച്ചില്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വ പരമായ പങ്കുവഹിച്ചിട്ടുണ്ട്.

പരേതരായ ചെറിയേക്കന്‍ – മാതദമ്പതികളുടെ മകനാണ്. ഭാര്യ: ബിജി (മുന്‍ ചെങ്ങോട്ടുകാവ് പഞ്ചായത്തംഗം). മക്കള്‍: അഞ്ജന, അഖില്‍
മരുമകന്‍: രജീഷ് (ദുബൈ).


സഹോദരങ്ങള്‍: രാഘവന്‍, ദാമോദരന്‍, സരസ, ശങ്കരന്‍, നാരായണന്‍, ലക്ഷ്മി, ഉണ്ണിക്കൃഷ്ണന്‍ (സിപിഐഎം ചെങ്ങോട്ടു കാവ് ലോക്കല്‍ കമ്മറ്റിയംഗം), ശ്രീധരന്‍.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP