യുവാവ് തോട്ടില്‍ മുങ്ങി മരിച്ചു

By | Saturday August 8th, 2020

SHARE NEWS

പേരാമ്പ്ര (2020 Aug 08): ആവള കൂട്ടോത്ത് കാരയില്‍ താഴയില്‍ യുവാവ് തോട്ടില്‍ മുങ്ങി മരിച്ചു. ചെറുവണ്ണൂര്‍ ഓട്ടുവയലില്‍ പരേതനായ ചെക്കോട്ടി മാസ്റ്ററുടെ മകന്‍ ശ്രീകുമാര്‍(44) ആണ് മരിച്ചത്. പേരാമ്പ്രയിലെ സ്വകാര്യ ബസ് ജീവനക്കാരനാണ്.

സുഹൃത്തുക്കളോടൊപ്പം നിറഞ്ഞൊഴുകുന്ന വയലിലൂടെ ഫൈബര്‍ ചങ്ങാടത്തില്‍ തുഴഞ്ഞു പോവുമ്പോള്‍ വയലിനു നടുവിലെ തോടിനു കുറുകെയുള്ള വിസിബിയില്‍ ചങ്ങാടം ഇടച്ചുമറിയുകയായിരുന്നു.

മറ്റുള്ളവര്‍ ചാടി രക്ഷപ്പെട്ടെങ്കിലും ശ്രീകുമാറിന്റെ തല വിസിബിയില്‍ ഇടിച്ച് വെള്ളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു. നാല് മണിയോടെയാണ് സംഭവം.

നാട്ടുകാരും പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ താഴ്ഭാഗത്തു നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിക്കുമ്പോേെളക്കും മരണം സംഭവിച്ചിരുന്നു.

പേരാമ്പ്ര സ്റ്റേഷന്‍ ഓഫീസര്‍ ടി. ജാഫര്‍സാദിഖ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ പി. വിനോദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അമ്മ പരേതയായ അമ്മാളു. സഹോദരങ്ങള്‍ വിശ്വനാഥന്‍(ആരോഗ്യ വകുപ്പ്), പ്രഭാവതി(കീഴൂര്‍), വിനോദന്‍(അധ്യാപകന്‍ മുയിേപ്പാത്ത് യുപി സ്‌ക്കുള്‍), പ്രദീപന്‍, ശ്രീനിവാസന്‍. സംസ്‌കാരം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ വീട്ടു വളപ്പില്‍.

The young man drowned in a ravine at the bottom of the karayil chanal avala kuttoth. Sreekumar (44), son of the late Chekkotty Master, died at Cheruvannur Ottuvayal. He is an employee of a private bus in Perambalur.

The raft capsized in the VCB across the river in the middle of the field as I was paddling on a fiber raft through a field full of friends.

The others escaped, but Sreekumar’s head hit the VCB and sank into the water. The incident took place at around 4 p.m.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read