Categories
headlines

യൂത്ത് ലീഗ് പന്തിരിക്കര ശാഖയില്‍ ‘മഴക്കാലം വരും മുന്‍പേ’ ശുചീകരണം നടത്തി

പേരാമ്പ്ര : യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വനം ചെയ്ത മഴക്കാലം എത്തും മുന്‍പേ നാടും വീടും ശുചീകരിക്കുക എന്ന പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്ത് തല ശുചീകരണം പന്തിരിക്കര ശാഖയില്‍ നടത്തി.


പന്തിരിക്കര കയനോത്ത് ഭാഗത്തുള്ള ഉപയോഗ ശൂന്യമായി കിടന്ന പഞ്ചായത്ത് കിണര്‍ പ്രദേശവാസികള്‍ക്ക് ഉപയോഗിക്കുന്ന തരത്തില്‍ ശുചീകരിക്കുകയായിരുന്നു.

പ്രദേശത്തെ കുടുംബങ്ങള്‍ കുടുവെള്ളത്തിനായ് ആശ്രയിച്ചു വന്നിരുന്ന പഞ്ചായത്ത് കിണര്‍ വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായിരിക്കുകയായിരുന്നു. കിണറിലെ മായിനല്‍ങ്ങളും ചെളിയും നീക്കം ചെയ്ത് ഉപയോഗ യോഗ്യമാക്കി.


യൂത്ത് ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് സയ്യിദ് അലി തങ്ങള്‍, പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി പി.സി. മുഹമ്മദ് സിറാജ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘടനം ചെയ്തു.

യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശിഹാബ് കന്നാട്ടി, പന്തിരിക്കര ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് വി.പി. നിസാര്‍, സെക്രട്ടറി ടി.പി. റിയാസ്, ട്രഷറര്‍ കെ.കെ. റംഷിദ്, സിദ്ദിഖ് തൊണ്ടിയില്‍, എം. റഷീദ്, മുഹമ്മദ് കുന്നത്ത്, കെ.സി. സിദ്ദിഖ്, ഷരീഫ് കയനോത്ത് എന്നിവര്‍ നേതൃത്വം നല്‍കിയ പ്രവര്‍ത്തനത്തില്‍ പന്തിരിക്കര ശാഖ യൂത്ത് ലീഗ് കമ്മിറ്റി അംഗങ്ങളും, യൂത്ത് ലീഗ് പ്രവര്‍ത്തകരും പങ്കാളികളായി.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP