Categories
headlines

കൊയിലാണ്ടി: ജേസിഐ കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന മുപ്പതാമത് ജേസി  നഴ്‌സറി കലോത്സവം നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.


കോവിഡ് കാലഘട്ടത്തില്‍ ഇത്തരം പരിപാടികള്‍ കുട്ടികളുടെ മാനസിക ഉല്ലാസം വര്‍ദ്ധിപ്പിക്കുന്ന തിനും കലാവാസനകള്‍ വികസിപ്പിക്കുന്ന തിനും സഹായിക്കും എന്ന് ഉദ്ഘാടനം നടത്തിക്കൊണ്ട് അഭിപ്രായപ്പെട്ടു.

കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് ഈ വര്‍ഷം പരിപാടി നടത്തിയത്.


പ്രഛഹ്നവേഷം, ആംഗ്യപ്പാട്ട്, നാടോടി നൃത്തം, കഥ പറയല്‍ എന്നീ ഇനങ്ങളിലെ പരിപാടികള്‍ എല്‍കെജി, യുകെജി വിഭാഗങ്ങളിലെ കുട്ടികള്‍ക്കായാണ് നടത്തുന്നത്.

ജെസിഐ കൊയിലാണ്ടി പ്രസിഡണ്ട് ഡോ. ബി.ജി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. യു.കെ. ജിതേഷ്, അഡ്വ. ജെതീഷ് ബാബു, ഡോ. റഹീസ്, സജു മോഹന്‍, എന്‍.ജെ. അര്‍ജുന്‍, എച്ച്.ആര്‍. ഉജ്വല്‍, അശ്വിന്‍ മനോജ് എന്നിവര്‍ സംസാരിച്ചു.


മുന്നൂറ്റി ഇരുപത്തിയാറ് കുഞ്ഞു കലാകാരന്‍മാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന വിദ്യാല യങ്ങള്‍ക്ക് ജെ.സി. സുജിത്ത് മെമ്മോറിയല്‍ ട്രോഫി, ജെസിററ്റ് ഷീല്‍ഡ്, ജെ.ജെ. രാഹുല്‍ മെമ്മോറിയല്‍ ട്രോഫി എന്നിവ യഥാക്രമം നല്‍കും.

ഫെബ്രവരി ഇരുപത്തിയേഴിന് നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP